യുകെയിൽ പഠിക്കാനെത്തിയ മലയാളി; ഇന്ന് ലോക രാജ്യങ്ങളിൽ അറിയപ്പെടുന്ന സംരംഭകൻ

തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് നബീല്‍ എംബിഎ പഠനത്തിനാണ് യുകെയിലെത്തിയത്. പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ പിഎച്ച്ഡി ചെയ്യാനായി വീണ്ടും യുകെയിലേക്ക്. എന്നാല്‍, പ്രതീക്ഷിച്ചത് പോലെ പഠിക്കാനുള്ള അസിസ്റ്റന്‍സ് ഏജന്‍സി നല്‍കിയില്ല. വിഷമത്തിലായ നബീല്‍ യൂണിവേഴ്‌സിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ടു. യൂണിവേഴ്‌സിറ്റി നബീലിന് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കി. തനിക്ക് മാത്രമല്ല,  ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതായി നബീലിന് മനസിലായി. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നബീല്‍ യൂണിവേഴ്‌സിറ്റിയെ അറിയിച്ചു. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാന്‍ യൂണിവേഴ്‌സിറ്റി തയാറായി. ഒപ്പം, കുട്ടികള്‍ക്ക് പഠിക്കാന്‍  സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നബീലിന് യൂണിവേഴ്‌സിറ്റി ലൈസന്‍സും നല്‍കി. എന്‍ബിഎല്‍ ഇന്റര്‍നാഷണല്‍ എന്ന സംരംഭത്തിന് നബീല്‍ തുടക്കമിട്ടു.

ലണ്ടന്‍ ആസ്ഥാനമാക്കി എന്‍ബിഎല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസും ആരംഭിച്ചു. എന്‍ബിഎല്‍ വഴി നിരവധി കുട്ടികളാണ് യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തിയത്. എഡ്യൂക്കേഷണല്‍ കണ്‍സള്‍റ്റന്‍സിക്കൊപ്പം റസ്‌റ്റോറന്റ്, റിയല്‍ എസ്‌റ്റേറ്റ്, ഐടി-എഡ്യൂക്കേഷണല്‍ ബിസിനസുകള്‍ എന്നിങ്ങനെ ഒട്ടേറെ ബിസിനസുകളും നബീല്‍ ആരംഭിച്ചു. ചിക്കിങ് പോലുള്ള ആഗോള ബ്രാന്റുകളുടെ ഫ്രാഞ്ചൈസികളും നബീല്‍ എടുത്തിട്ടുണ്ട്. പഠനത്തിനൊപ്പം വരുമാനം കണ്ടെത്താനായി കുട്ടികള്‍ക്ക് ഈ സംരംഭങ്ങളില്‍ നബീല്‍ പാര്‍ട്ട് ടൈം ജോലിയും നല്‍കി. ഒപ്പം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിസിനസ് ആരംഭിക്കാന്‍ പ്രാപ്തരാക്കാനുള്ള എന്‍ബിഎല്‍ അക്കാദമി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നബീല്‍.
തുടക്കം യുകെ, കാനഡ, ജര്‍മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായിരുന്നു. എന്നാല്‍, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസും ചെയ്തു നല്‍കുന്നു. ഇന്ന് തിരുവനന്തപുരം, അങ്കമാലി, ചങ്ങനാശ്ശേരി, തിരുവല്ല എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. 55 പേര്‍ക്ക് നേരിട്ടും 250 ഓളം പേര്‍ക്ക് ജോലി നല്‍കി വരുന്നു.
.