ബ്രിട്ടനിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട് സർജന്റ് സഞ്ജന ഗായത്രി. എൻസിസി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധാനംചെയ്യുന്ന ഏക കെഡേറ്റാണ് സഞ്ജന. കാലിക്കറ്റ് സർവകലാശാലയിലെ ഇൻറഗ്രേറ്റഡ് എംഎ ഡിവലപ്മെന്റ് സ്റ്റഡീസ് ആറാംസെമസ്റ്റർ വിദ്യാർഥിനിയാണ്. ജൂൺ 17-ന് തുടങ്ങുന്ന പരിപാടി 21 ദിവസത്തോളം നീണ്ടുനിൽക്കും. കോഴിക്കോട് നന്മണ്ട സ്വദേശി വിമുക്തഭടനായ എൻ. സുനിൽകുമാറിന്റെയും എൻ.കെ. ഷീജയുടെയും മകളാണ്. സലീം സാഗർ ആണ് സഹോദരൻ. ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലും സഞ്ജന പങ്കെടുത്തു. സഞ്ജന ഉൾപ്പെടെ ഇന്ത്യയിൽനിന്ന് 10 എൻസിസി കെഡേറ്റുകൾ അന്താരാഷ്ട്ര യൂത്ത് എക്സ്ചേഞ്ചിന്റെ ഭാഗമാകും.
കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...
അയർലൻഡ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക പുരസ്കാരം
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ...
വിട്ടൊഴിയാത്ത ആകാശ ദുരന്തം; ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങൾ
ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ...
എയര്‍ ഇന്ത്യ വിമാനാപകടം; അനുശോചനം അറിയിച്ച് യുകെ പ്രധാനമന്ത്രി
അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഏകദേശം 53 ബ്രിട്ടീഷ് പൗരന്മാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. 'നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പോയ വിമാനം...
പാതിയിൽ പൊലിഞ്ഞ് രഞ്ജിതയുടെ സ്വപ്നം; മരണം ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിൽ
നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണു. നാട്ടിലെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ...