നോർത്താംപ്ടണിൽ നാടൻ രുചിയുടെ സുനാമി .

നോർത്താംപ്ടൺ ഷയറിലെ റൗണ്ട്സിൽ കടൽത്തീരം റസ്റ്ററൻ്റ് തനി നാടൻ വിഭവങ്ങളുമായി ജൈത്രയാത്ര തുടരുന്നു.
രണ്ട് മാസം മുൻപ് മാത്രം ആരംഭിച്ച ഈ സൗത്തിന്ത്യൻ റസ്റ്ററൻ്റ് ഇന്ന് യുകെയിൽ ത്തന്നെ ഏറ്റവും മികച്ച മീൻ വിഭവങ്ങളുടെ കേന്ദ്രമാണ്.
ഒരുപക്ഷേ യുകെയിൽ ഇത് വരെ ലഭ്യമല്ലാതിരുന്ന തരം വിഭവങ്ങളുടെ ചാകരയാണ് കടൽത്തീരം മുന്നോട്ട് വയ്ക്കുന്നത്.

കോംപ്രമൈസ് ഇല്ലാത്ത രുചിയാണ് ഹൈലൈറ്റ്. മീൻ വിഭവങ്ങൾ കൂടാതെ ബീഫ് ചിക്കൻ വിഭവങ്ങളും തനതായ രുചിയിൽ ആസ്വദിച്ച് കഴിക്കാം കടൽത്തീരത്ത്.
അങ്കമാലി മാങ്ങാക്കറി, തവളക്കാൽ, കപ്പയും മത്തിക്കറിയും, നാടൻ കോഴിക്കറി, ഞണ്ട്, കക്കയിറച്ചി, കാട്ട് പോത്ത് തുടങ്ങി നിരവധി കലക്കൻ വിഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് കൂടാതെ കടൽത്തീരം സ്പെഷ്യൽ ദം ബിരിയാണി.

ഇവിടെ നമുക്ക് മിസ്സ് ചെയ്യുന്ന ഷാപ്പ് വിഭവങ്ങളാണ് മറ്റൊരു പ്രത്യേകത. സീഫുഡ് പ്ലാറ്റർ,സമുദ്ര സദ്യ,വീട്ടിലെ ഊണ് തുടങ്ങി നിങ്ങളുടെ മനസ്സും വയറും നിറക്കാനുള്ള വിഭവങ്ങൾ വേറെ….
നാട്ടിൽ നിന്നും നേരിട്ടെത്തിക്കുന്ന മത്സ്യവും പ്രത്യേകം തയ്യാറാക്കുന്ന മസാലയുമാണ് ഈ രുചിക്ക് പിന്നിൽ.
വിശാലമായ പാർക്കിങ്ങ് സൗകര്യവും ലഭ്യമാണ്.
ഇവയ്ക്ക് പുറമേ നാട്ടിൽ ലഭ്യമാകുന്ന വിവിധ ജ്യൂസ്കളും ഷേയ്ക്കുകളും മെനുവിൽ ഉണ്ട്.
ലൊക്കേഷൻ 3 Brook Street, Raunds, wellingbourough,
NN9 6LL
0193 3421223