സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്ന് ചുവന്ന മേഘങ്ങള്‍ രൂപം കൊള്ളുകയും രക്തമഴയായി, അല്ലെങ്കില്‍ ചുവന്ന മഴയായി നിലത്തു പൊഴിഞ്ഞേക്കുമെന്ന് കലാവസ്ഥാ വിദഗ്ധന്‍ ഡൊമിനിക് യുംഗ് പ്രവചിച്ചു. മരുഭൂമിയിലെ സഹാറന്‍ പൊടിയുടെ വലിയ വേലിയേറ്റം യൂറോപ്പിലേക്ക് നീങ്ങി ആദ്യം ഓസ്ട്രിയയിലും തെക്കന്‍ ജര്‍മ്മനിയുടെ ചില ഭാഗങ്ങളിലും എത്തുകയും ഇത് ശക്തമായ ഇടിമിന്നലിനുശേഷം, രക്തമഴയായി പെയ്തേയ്ക്കാം എന്നാണ് വിദഗ്ധന്‍ പറയുന്നത്.
ജര്‍മ്മന്‍ വെതര്‍ സര്‍വീസ് പറയുന്നത് അനുസരിച്ച്, തെക്കുപടിഞ്ഞാറന്‍ ഭാഗത്തു നിന്നും നേരിയ വായു ബവേറിയയില്‍ എത്തും. പകല്‍ സമയത്ത് ഇത് ഭാഗികമായി അസ്ഥിരമാകും. ഒറ്റപ്പെട്ട ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫ്രാങ്കോണിയയിൽ. ഇവിടെ ആലിപ്പഴ വര്‍ഷവും മണിക്കൂറില്‍ 50 കി.മീ വേഗതയുള്ള കാറ്റും, കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാദേശികമായി കനത്ത മഴയും പെയ്തേയ്ക്കും. വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള പൊടിപടലം ജര്‍മ്മനിയില്‍ എത്തുമെന്നാണ് പ്രവചനം.
കിഴക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഈസ്ററര്‍ ഞായറാഴ്ച വരെ മഴയുണ്ടാകില്ല, വളരെ ചൂടായിരിക്കും. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 28 അല്ലെങ്കില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയുണ്ടാവും. തെക്ക് പ്രധാനമായും വരണ്ടതും സുഖകരവുമായ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും വെള്ളിയാഴ്ച രാവിലെ വരെ പ്രതീക്ഷിക്കുന്നുണ്ട്.
“രക്തമഴ” കാര്‍ പെയിന്റിന് ദോഷകരമാണ്. പെയിന്റിന് കേടുപാടുകള്‍ വരുത്താതെ കാറിലെ പൊടി നീക്കം ചെയ്യാന്‍, വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. ഇത് സാധ്യമല്ലെങ്കില്‍, കാറിലെ പൊടി വേഗത്തില്‍ കഴുകി കളയണം.കാരണം ജനലുകൾ, ഹെഡ്ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍ എന്നിവ ദൃശ്യപരതയെ തടസ്സപ്പെടുത്തുകയും ഡ്രൈവിംഗ് സുരക്ഷയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കാര്‍ വൃത്തിയാക്കുമ്പോള്‍, കൈകൊണ്ട് കഴുകുകയോ ഹോസ് ഉപയോഗിച്ച് സ്പ്രേ ചെയുന്നതോ പല സ്ഥലങ്ങളിലും അനുവദനീയമല്ലെന്ന് കാര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്. അനുവദനീയമായ ഇടങ്ങളില്‍ കൈകൊണ്ട് വൃത്തിയാക്കാം. പക്ഷേ ഇതിന് ധാരാളം വെള്ളം ആവശ്യമാണ്. അല്ലാത്തപക്ഷം സ്പോഞ്ച് മണല്‍ കണങ്ങളെ പെയിന്റില്‍ തടവുകയും പോറലുകള്‍ ഉണ്ടാക്കുകയും ചെയ്യും.
ചൊവ്വാഴ്ച ബവേറിയയില്‍ 23 ഡിഗ്രി വരെ എത്തി. ദുഃഖവെള്ളിയാഴ്ച താപനില 25 ഡിഗ്രി വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിഴക്കന്‍ ജര്‍മ്മനിയിലും വേനല്‍ക്കാലത്തിന്റെ ആദ്യ ദിവസങ്ങള്‍ നല്ലതായി വരുമെന്നാണ് പ്രവചനം.