ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വെച്ച് ഡോക്കിങ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണ പദ്ധതിയാണ് സ്‌പേഡെക്‌സ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വെച്ച് ഡോക്കിങ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്.ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണ പദ്ധതിയാണ് സ്‌പേഡെക്‌സ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.