ലോകത്തിലെ വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ഗാല. സെലിബ്രിറ്റികള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ഗായകര്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ അണിനിരത്തിയാണ് ഫാഷന്‍ വിസ്മയം അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിൽ ആണ് ഇവന്റ് നടക്കുന്നത്. മെറ്റ് ഗാല ഫാഷന്‍ ഇവൻ്റിലെ പിന്നാമ്പുറക്കാഴ്ചകളും ശ്രദ്ധേയമാണ്. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഫാഷൻ മാമാങ്കത്തിന് നമ്മുടെ കേരളത്തിന്റെ കൂടി കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മെറ്റ് ഗാലയിലെ വെള്ള നിറത്തിലെ ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ നിന്നാണ്. ആലപ്പുഴ ചേർത്തലയിലുള്ള ‘എക്‌സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് ഈ വെള്ള പരവതാനിക്ക് പിന്നിൽ. തുടർച്ചയായ രണ്ടാം തവണയാണ് എക്സ്ട്രാവീവ് മെറ്റ് ഗാലയിൽ സാന്നിധ്യമറിയിക്കുന്നത്. 106 വർഷം പാരമ്പര്യമുള്ള ഇവർ ബക്കിംഗ്ഹാം കൊട്ടാരം, വൈറ്റ് ഹൗസ്, വിവിധ സെലിബ്രിറ്റികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയ്ക്ക് ഉൾപ്പെടെ പരവതാനികൾ നെയ്ത് നൽകിയിട്ടുണ്ട്.
ലോകത്തിലെ പ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചു കൊണ്ട് സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ് ഗാല ഫാഷൻ ഇവന്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. 2023 ൽ അന്തരിച്ച ജർമ്മൻ ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു പ്രമേയം. അമേരിക്കയിൽ വിവിധ ഹൈ-എൻഡ് പ്രൊജക്ടുകൾ ചെയ്യുന്ന ഞങ്ങളുടെ കസ്റ്റമേഴ്സിൽ ഒരാളായ ഫൈബർ വർക്ക്സ് എന്ന കമ്പനി വഴിയാണ് ഞങ്ങൾക്ക് മെറ്റ് ഗാല വർക്ക് ലഭിച്ചത്. മഡഗാസ്കറിൽ നിന്ന് ഇറക്കുമതി ചെയ്ത അഗേവ് കള്ളിമുൾച്ചെടിയുടെ പുറംതൊലിയിൽ നിന്ന് ലഭിക്കുന്ന സിസില നാരുകൾ കൊണ്ടാണ് ഈ വർഷത്തെ മെറ്റ് ഗാലയ്ക്കുള്ള പരവതാനി നിർമ്മിച്ചത്,” 58 റോളുകളായി ഏകദേശം 7000 സ്‌ക്വയർ മീറ്റർ കാർപ്പറ്റാണ് മെറ്റ് ഗാലയ്ക്കായി എക്‌സ്ട്രാവീവ് നിർമിച്ച് നൽകിയത്. ഓരോന്നിനും 30 മീറ്റർ നീളവും 4 മീറ്റർ വീതിയുമുണ്ട്. 40 തൊഴിലാളികൾ ചേർന്ന് 70 ദിവസം കൊണ്ടാണ് ഇത് നെയ്ത് എടുത്തത്. ന്യൂയോർക്കിലെ കരകൗശല വിദഗ്ധർ സ്റ്റെൻസിൽ കൈ കൊണ്ട് പെയിന്റ് ചെയ്തു,”കഴിഞ്ഞ വർഷം, ഫൈബർ ഉപയോഗിച്ച് ചുവപ്പ് നിറത്തിലുള്ള പരവതാനിയാണ് നിർമ്മിച്ചത്.