മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ റെക്കോര്‍ഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശരിയായ പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11 മുതല്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ റെക്കോര്‍ഡ് ആപ്പ് വഴി അവരുടെ ഫലങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് രാവിലെ 8:00 മുതല്‍ സ്കൂളില്‍ നിന്ന് പരീക്ഷാഫലം ശേഖരിക്കാം. ഓരോ വിദ്യാര്‍ത്ഥിയുടെയും പരീക്ഷാഫലങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഒരൊറ്റ ഡിജിറ്റല്‍ റെക്കോര്‍ഡ് എന്ന ശ്രമത്തിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി രേഖകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
ചില സ്കൂളുകളില്‍ ആപ്പ് ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പുതിയ പദ്ധതിയോട് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും സുഗമമായ നടപ്പാക്കലിനും ശക്തമായ പിന്തുണ ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.