യുക്മ വെയിൽസ് റീജിയന് നവ നേതൃത്വം

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജനിൽ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ. പുതിയ
ഭരണസമിതിയെ തെരഞ്ഞെടുത്തത് കൂടാതെ റീജനൽ കലാമേളയും കായിക മേളയും സംഘടിപ്പിക്കാനും മറ്റ് പ്രവര്‍ത്തനങ്ങൾ
കൂട്ടിച്ചേര്‍ത്ത് റീജനിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു.
നാഷനൽ കമ്മറ്റി അംഗം- ബെന്നി അഗസ്റ്റിന്‍, പ്രസിഡന്റ്- ജോഷി തോമസ്, ജനറൽ സെക്രട്ടറി- ഷെയ്ലി തോമസ്,
ട്രഷറര്‍- ടോംബിള്‍, വൈസ് പ്രസിഡന്റ്- പോളി പുതുശ്ശേരി, ജോ. സെക്രട്ടറി- ഗീവര്‍ഗ്ഗീസ് മാത്യു, ജോയിന്റ് ട്രഷറര്‍- സുമേഷ് ആന്റണി, ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍- ജോബി മാത്യു പിച്ചാപ്പള്ളില്‍, സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍- സാജു സലിംകുട്ടി, പിആര്‍ഒ- റിയോ ജോണി എന്നിവരാണ് പുതിയ നേതൃത്വ നിരയിൽ ഉള്ളത്. യുക്മ നാഷനൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലി അധ്യക്ഷത വഹിച്ച യോഗത്തിന് മുന്‍ നാഷനൽ ട്രഷറര്‍ ബിനോ ആന്റണി സ്വാഗതം ആശംസിച്ചു. ന്യൂപോര്‍ട്ട് ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ്കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു.