2025ലെ ഇംഗ്ലണ്ട് കബഡി വേള്‍ഡ് കപ്പ് തകൃതിയായി മുന്നേറുമ്പോള്‍ നാം ഓര്‍ക്കേണ്ട ചില വ്യക്തികളുണ്ട്. കേരളത്തിന്റെ മണ്ണില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ വേരുറച്ച കേരളത്തിന്റെ അഭിമാന താരങ്ങള്‍.സാജു മാത്യു, രാജു ജോര്‍ജ്,ജിത്തു ജോസ് . ഇവരുടെ കമ്പഡിയോടുള്ള അമിതാവേശവും ആത്മധൈര്യവുമാണ് കൂടിയാണ് കബഡി ഇംഗ്ലണ്ടില്‍ ഇന്നത്തെ നിലയില്‍ വളരാനുള്ള കാരണങ്ങളില്‍ ഒന്ന്.
ചെരുപ്പില്ലാത്തക്കാ ലത്ത് പൂഴി മണ്ണില്‍ കബഡി കളിച്ച് ഇംഗ്ലണ്ടില്‍ വന്ന് ഷൂസ് ധാരിച്ച് മൈതാനത്ത് പരിശീലനം നേടിയ വ്യക്തിത്വങ്ങള്‍. 2004 ലാണ് ഇംഗ്ലണ്ട് കബഡി അസോസിയേഷന്‍ രൂപീകൃതമാകുന്നത്. എന്നാല്‍ 2016ല്‍ മലയാളികളുടെ കടന്നുവരവ് കബഡി ഇംഗ്ലണ്ടില്‍ മറ്റൊരു തലത്തില്‍ എത്തിച്ചു. പഴയ പഞ്ചാബ് ടീം അംഗം അശോക് ദാസ് പരിശീലിപ്പിക്കുന്ന കാര്യം അറിഞ്ഞ് മലയാളിയായ സാജു മാത്യു, ജിത്തു ജോസ് കബഡി ടീമില്‍ അംഗമാവുകയും ചെയ്തു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട രാജു ജോര്‍ജ് എന്ന മലയാളി സാജുവിനെ ബന്ധപ്പെട്ട് 2016 ല്‍ നാഷണല്‍ ടീമിന്റെ ഭാഗമാവുകയും ചെയ്തു.തുടര്‍ന്ന് സാജു മാത്യുവും രാജു ജോര്‍ജും ചേര്‍ന്നൊരു കബഡി ടീം രൂപീകരിച്ചു. അതാണ് നോട്ടിങ്ങ്ാം റോയല്‍സ് ക്ലബ്.
പിന്നീട് കബഡി ലീഗ് സംഘടിപ്പിച്ചപ്പോള്‍ സാജുവിന്റെയും രാജുവിന്റെയും നേതൃത്വത്തില്‍ നോട്ടിങ്ങ്ാം റോയല്‍സ് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഇത്തവണത്തെ കബഡി വേള്‍ഡ് കപ്പില്‍ വനിതാ ടീമിനെ പരിശീലിപ്പിക്കുന്നത് സാജു മാത്യുവാണ്. ഇംഗ്ലണ്ട് ദേശീയ കബഡി ടീമിനായി കളിച്ച ആദ്യ ഇന്ത്യക്കാരന്‍ എന്ന സ്ഥാനത്തിന് അര്‍ഹനും ഇദ്ദേഹം തന്നെ. സാജുവിന് തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചത് കായിക വിനോദത്തോടുള്ള സ്‌നേഹമാണെന്നാണ് പറയുന്നത്. തൊഴില്‍പരമായി നഴ്സായ സാജു 2018 മുതല്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായതാണ്. 2010 ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെ യില്‍ എത്തിയ സാജു അന്താരാഷ്ട്ര കായിക മത്സരത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്തു. സാജുവിന്റെ കഴിവുകള്‍ കണ്ടെത്തി ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത് പരിശീലകന്‍ അശോക് ദാസാണ്. അദ്ദേഹത്തിന്റെ പരിശീലനവും പ്രോത്സാഹനവുമാണ് സാജുവിനെ ഈ നിലയില്‍ എത്തിച്ചത്. നിരവധി മുന്‍നിര കബഡി ക്ലബ്ബുകളുടെ ആസ്ഥാനമായ ആലപ്പുഴയില്‍ വളര്‍ന്ന സാജുവിന് എപ്പോഴും കബഡിയോടായിരുന്നു താല്പര്യം. എന്നാല്‍ കുട്ടിക്കാലത്ത് ബാഡ്മിന്റണിലും ക്രിക്കറ്റിലുമാണ് അദ്ദേഹം കൂടുതല്‍ താല്പര്യം കാണിച്ചിരുന്നത്. 16-ാം വയസ്സില്‍ സ്‌കൂള്‍ ടീമില്‍ കളിക്കാരുടെ അഭാവം കണ്ടെത്തിയപ്പോഴാണ് അദ്ദേഹം കബഡി കളിക്കാന്‍ തുടങ്ങിയത്.
കേരളത്തിന്റെ കമ്പിഡി ഗെയിംമില്‍ പങ്കെടുത്തുക്കൊണ്ടാണ് രാജു ജോര്‍ജ് കായിക രംഗത്തേയ്ക്ക് എത്തുന്നത്. നാല് തവണ ആദ്ദേഹം കേരളത്തിനുവേണ്ടി കളിച്ചു.ഇന്റര്‍നാഷണല്‍ ലെവലിലും പങ്കാളിയായി.സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കേരള സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. പിന്നീട് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ രാജു ഇംഗ്ലണ്ട് ഒളിമ്പിക്‌സ് അസോസിയേഷന്റെ ഭാഗമായി നിന്നുക്കൊണ്ട് ഇംഗ്ലണ്ടില്‍ കബഡി എന്ന കായിക വിനോദത്തെ പ്രചാരത്തില്‍ എത്തി
ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. തുടര്‍ന്ന് പ്രോ കബഡി ലീഗ് എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു. വിവിധ ക്ലബ്ബുകള്‍ രൂപീകരിച്ചു. മൂവരുടെയും നോട്ടിംങ്ങ് ഹാം റോയല്‍സ് 2024ലെ കബഡി ഗെയിംമില്‍ റണ്ണേഴ്‌സപ്പ് കരസ്ഥമാക്കി. ഇന്ന് ഇംഗ്ലണ്ട്, വെയില്‍സ് ടീമില്‍ കളിക്കുന്ന പലരും സാജു മാത്യുവിന്റെയും രാജു ജോര്‍ജിന്റെയും ശിഷ്യഗണങ്ങളാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.
ഇത്തരത്തില്‍ കേരളീയരായ രാജു ജോര്‍ജ്, സാജു മാത്യൂ, ജിത്തു ജോസ് എന്നിവരുടെ കബന്ധി എന്ന കായിക വിനോദത്തോടുള്ള സ്‌നേഹത്തെയും ആത്മ സമര്‍പ്പണത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയും ധാരാളം മലയാളി പൊന്‍ തൂവലുകളെ സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ.