ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടിൽ ഇടം നേടി ഐറിഷ് പാസ്പോർട്ട്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്‌പോര്‍ട്ടിന്. നൊമാഡ് പാസ്പോർട്ട്‌
ഇൻഡെക്സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിൻതള്ളി അയര്‍ലൻഡ്
അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്‌സര്‍ലൻഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. എല്ലാ വർഷവും പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലൻഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്‌സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലൻഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.


വീസ ഫ്രീ യാത്ര, ടാക്‌സേഷന്‍, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം മുതലായവ മാനദണ്ഡങ്ങളാക്കി തയാറാക്കിയ പട്ടികയില്‍ ആകെ 109 പോയിന്റാണ് അയര്‍ലൻഡ് യര്‍ലൻഡ് നേടിയത്. പട്ടികയില്‍ ആദ്യ 9 സ്ഥാനക്കാരും യൂറോപ്യന്‍ രാജ്യങ്ങളാണ്. യുകെ ഇരുപത്തി ഒന്നാം സ്ഥാനത്തും യുഎസ്എ പട്ടികയില്‍ നാൽപത്തിയഞ്ചാം സ്ഥാനത്തുമാണ്.