ലോകത്തിൻ്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയുണ്ടാകും എന്നത് ഒരു കാലത്ത് അൽപം അതിശയോക്തി കലർന്ന ചൊല്ലായിരുന്നുവെങ്കിൽ ഇന്നത് ഒരു അത്ഭുത വാർത്തയേ അല്ല. ബ്രിട്ടനിൽ ആകട്ടെ ഇന്ന് വലിയ ഒരു സമൂഹമായി മലയാളി പ്രവാസികൾ മാറിയിരിക്കുന്നു. പണ്ട് ജോലി മാത്രമായി ഒതുങ്ങിയിരുന്ന മലയാളി സമൂഹം ഇന്ന് ബ്രിട്ടനിൽ ബിസിനസ് വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. പക്ഷേ ബിസിനസ് ചെയ്യുന്നവർക്കിടയിൽ പരസ്പര സഹകരണത്തിനായി ഒരു പൊതു വേദിയില്ലായിരുന്നു എന്ന തിരിച്ചറിവിൽ നിന്നു രൂപം കൊണ്ട കൂട്ടായ്മയാണ് ബ്രിട്ടീഷ് കേരള ബിസിനസ് ഫോറം എന്ന പ്ലാറ്റ്ഫോം. സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് പ്രൊഫഷണലും ബിസിനസ് കൺസൽട്ടൻ്റുമായ അജീഷ് കെഎ , ഐ ടി കൺസൾട്ടൻ്റും ഇരുപത് വർഷത്തോളം ബ്രിട്ടനിൽ വ്യവസായിയുമായ ജെറി ഫെർണാണ്ടസ്, FMCG ഡിസ്ട്രിബ്യൂഷൻ ബിസിനസ്സിലെ മലയാളി സാനിധ്യമായ ഡോൺ ദേവസ്യ എന്നിവരുടെ ആശയത്തിൽ നിന്നാണ് ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായി വന്നത്.

അജീഷിൻ്റെ വാക്കുകളിൽ , മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകൾ പലതും യുകെയിൽ ഉണ്ടായിരുന്നെങ്കിലും ബിസിനസ് ചെയ്യാൻ പരസ്പം സഹായിക്കുന്ന ഒരു കൂട്ടായ്മ ഇല്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടതോടെ ഞങ്ങൾ അതിന് മുൻകൈ എടുക്കുകയായിരുന്നു. ആദ്യം ഓൺലൈൻ കൂട്ടായ്മയായി തുടങ്ങിയെങ്കിലും പിന്നീട് വളരെ വേഗം ഒരു വലിയ ബിസിനസ് കമ്യൂണിറ്റിയായി ഇത് മാറി. ഇന്ന് പരസ്പരം സഹായിക്കുന്ന വിവിധ പ്രൊഫഷണലുകൾ കൂടിച്ചേർന്ന ഒരു കൂട്ടായ്മയാണിത്.
ബ്രിട്ടനിൽ ആൽക്കഹോൾ ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായന്മാരിൽ ഒരാളായ ഡോണിൻ്റെ വാക്കുകൾ
” വിദ്യാർത്ഥികൾ ആയി എത്തിച്ചേരുന്ന പലർക്കും അവരുടെ മേഘലയിൽ ഒരു ജോലി കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു സത്യമാണ് പകരം സംരംഭങ്ങളിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനുള്ള എല്ലാ പിൻതുണയും നൽകാൻ കഴിയുന്ന വിധത്തിൽ ബികെബി എഫ് മാറിയിട്ടുണ്ട്. എന്താണ് ചെയ്യാൻ പോകുന്നത്, അത് എത്രമാത്രം വ്യത്യസ്ഥമാണ് എന്ന ബോധ്യവും അതിൻ്റെ സാമ്പത്തിക വിജയത്തേക്കുറിച്ച് മുൻകൂട്ടിക്കാണാനുള്ള കഴിവും ബിസിനസ് വിജയത്തിന് പ്രധാനമാണ് എന്ന് ഡോൺ കൂട്ടിച്ചേർക്കുന്നു. ഈ കുറഞ്ഞ കാലയളവിൽത്തന്നെ നിരവധി പുതു സംരംഭങ്ങൾക്ക് നാന്ദികുറിക്കാൻ ഉള്ള പ്രേരക ശക്തിയായി മാറാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്”.
ബ്രിട്ടൻ വിദ്യാഭ്യാസത്തിനോ വ്യവസായത്തിനോ പറ്റിയ ഇടമല്ല എന്ന വാദങ്ങളെ ജെറി തള്ളിക്കളയുന്നു.
” ലോകത്തിലെത്തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികൾ ഉള്ളയിടമാണ് യുകെ. ലണ്ടനാകട്ടെ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും. മികച്ച സാഹചര്യങ്ങളായിട്ട് കൂടി എന്താണ് ഇത്തരം വാദഗതികൾ ഉയരുന്നത് എന്നതിന് പല കാരണങ്ങൾ ഉണ്ടെന്നാണ് ജെറിയുട വിലയിരുത്തൽ. സ്റ്റുഡൻ്റ് വിസയിൽ വരുന്നവർ കോഴ്സിന് പ്രാധാന്യം നൽകുകയും അവരുടെ സ്കിൽ ലോക നിലവാരത്തിൽ ഉയർത്തുകയും ചെയ്താൽ മികച്ച തൊഴിൽ അവസരങ്ങൾ ആണ് യുകെയിൽ ഉള്ളതെന്നാണ് തൻ്റെ ഇരുപത് വർഷത്തെ എക്സ്പീരിയൻസിൽ നിന്നും ജെറിക്ക് പറയാനുള്ളത്’ ഇനി ബിസിനസ് തുടങ്ങാനാണെങ്കിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന വ്യക്തമായ ധാരണ ആ വ്യക്തിക്കുണ്ടായിരിക്കണം. ലോക നിലവാരത്തിലുള്ള ഒരു മാർക്കറ്റിലേക്കാണ് ഇറങ്ങുന്നത് എന്ന ബോധ്യവും പ്രധാനമാണ്.
ബികെബിഎഫ് ൻ്റെ പ്രധാന സാരഥിയായ അജീഷ് സ്വിറ്റ്സർലൻ്റിലെ സൂറച്ചിൽ ഭാരതീയം 2025 എന്ന പോഗ്രാമിൽ വച്ച് യുകെയിലെ ഏറ്റവും മികച്ച മാർക്കറ്റിങ്ങ് ആൻ്റ് ബിസിനസ് ഇൻഫ്ലുവൻസർ എന്ന അവാർഡ് വാങ്ങിക്കൊണ്ട് അഭിപ്രായപ്പെട്ടത് വേഗത്തിൽ വളരുന്ന ബിസിനസ്സ് കമ്യൂണിറ്റി ആയി മാറിയ ബികെബിഎഫ് പത്ത് വർഷത്തിൽ ലോകമറിയുന്ന 100 മലയാളി ബിസ്സിനസ്സുകാരെ യുകെയിൽ നിന്ന് ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് .തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഒരു മീറ്റപ്പ് വിജയകരമായി സംഘടിപ്പിക്കാൻ ബി കെ ബി എഫ് നു കഴിഞ്ഞു. 2024 ഡിസംബർ 7 കോവൻ്റ്രിയിൽ വച്ച് നടന്ന മീറ്റപ്പിൽ നിരവധി അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും ബിസിനസ് ബന്ധങ്ങൾക്കും സാധിച്ചു. ഈ വർഷം സമ്മറിൽ കുറച്ച് കൂടി വിപുലമായ ഒരു ഫാമിലി മീറ്റപ്പ് ബി കെ ബി എഫ് സംഘടിപ്പിക്കുന്നുണ്ട്. ഇതൊക്കെയാണ് ബി കെ ബി എഫിൻ്റെ ഭാവി പദ്ധതികൾ ഇതിൽ പ്രൊഫഷണൽസ് നയിക്കുന്ന ബിസിനസ് റിലേറ്റഡ് സെഷനുകളും ഉൾപ്പെടുന്നു.
