ഹർട്ട്ഫോർഡ്ഷയറിലെ മലയാളി അസോസിയേഷനായ ‘സർഗ്ഗം സ്റ്റീവനേജും’, ലണ്ടനിലെ ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്സും’ ചേർന്ന് ൾ യു കെ ഓപ്പൺ മെൻസ് ഇന്റർമീഡിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്’ സംഘടിപ്പിക്കുന്നു. സ്റ്റീവനേജിലെ ക്ലബ്ബിന്റെ ഇൻഡോർ മാരിയോട്ട്സ് ജിംനാസ്റ്റിക്സ് സ്റ്റേഡിയത്തിൽ മേയ് 31നാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 501 പൗണ്ടും ട്രോഫിയും ,രണ്ടാം സ്ഥാനത്തിന് 301 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 201 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനത്തിന് 101 പൗണ്ടും ട്രോഫിയുമാണ് സമ്മാനം. കൂടാതെ ജേതാക്കൾക്ക് ജഴ്സികളും സമ്മാനമായി ലഭിക്കും. ഈ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഫീസടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. ആദ്യത്തെ പത്ത് ടീമുകൾക്ക് സ്റ്റീവനേജ് സ്മാർട്ട് വെയർ ഔട്ട്ഫിറ്റ് സമ്മാനിക്കുന്ന ആകർഷകമായ ബാഡ്മിന്റൺ ജഴ്സികൾ ലഭിക്കും. യോനെക്സ് മാവിസ് 300 ഗ്രേഡ് പ്ലാസ്റ്റിക് ഷട്ടിൽ ഉപയോഗിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ഇംഗ്ലണ്ട് ദേശിയ ബാഡ്മിന്റൺ തലത്തിലെ എ, ബി, സി ലെവൽ കളിക്കാർക്ക് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവാദമില്ല. ഡബിൾസ് ടീമുകൾ തങ്ങളുടെ ടീം പങ്കാളികളെ തെരഞ്ഞെടുക്കുമ്പോൾ ഇന്റർമീഡിയേറ്റ് മത്സര യോഗ്യതാ നിയമങ്ങൾ പാലിക്കണമെന്നും സംഘാടകർ നിർദ്ദേശിച്ചു. മത്സരങ്ങൾ മേയ് 31ന് രാവിലെ ഒൻപതിന് ആരംഭിക്കും.
സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...
WCL 2025; ഇന്ത്യയെ യുവരാജ് നയിക്കും
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ് (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ജൂലൈ 18 നു ആരംഭിക്കും. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...
ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...
ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളില്‍ നാലാം സ്ഥാനമാണ്...
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് 2 ന് പ്രധാനമന്ത്രി നിർവഹിക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2 ന് കമ്മിഷന് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ്...