2025ലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ ടൈം മാഗസിൻ പട്ടികയിൽ മുന്നിലെത്തി സ്റ്റാർമെറും ട്രംപും*



2025ലെ ഏറ്റവും സ്വാധീനമുള്ള ലോക നേതാക്കളുടെ പട്ടികയിൽ മുന്നിലെത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ.  മെക്സിക്കയുടെ വനിതാ പ്രസിഡ‍ന്റ് ക്ലൗദിയ ഷെയിൻബോം, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എന്നിവരാണ് യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ടൈം മാഗസിനാണ് പട്ടിക പുറത്തുവിട്ടത്.  വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒയും ഇന്ത്യൻ വംശജയുമായ രേഷ്മ കെവൽരമണിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.  

ടൈം മാഗസിന്റെ പട്ടികയിൽ ‘ആർട്ടിസ്റ്റ്’ വിഭാഗത്തിൽ എഡ് ഷീരനും സ്കാർലറ്റ് ജൊഹാൻസനും മുന്നിലെത്തി. ലോക നേതാക്കളുടെ പട്ടികയിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകനുമായ മുഹമ്മദ് യൂനുസ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.

2024ലെ പട്ടികയിൽ ബോളിവു‍ഡ് നടി ആലിയ ഭട്ട്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർ ഉൾപ്പെട്ടിരുന്നു. 2021ലെ ടൈം മാഗസിൻ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെട്ടു. യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ, അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി, സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കാൻകലാപം നയിച്ച അഹമ്മദ് അൽ-ഷറ എന്നിവരും ഈ വർഷത്തെ ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.