വിമാന യാത്രയിൽ പോർട്ടബിൾ ചാർജർ ലഗേജിൽ നിന്ന് ഒഴിവാക്കണം.

വിമാന യാത്രയില്‍  സ്ഥിരമായി ഉപയോഗിക്കുന്ന
പോര്‍ട്ടബിള്‍ ചാര്‍ജര്‍ ലഗേജില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉള്‍പ്പെടെ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സിഎഎ മുന്നറിയിപ്പില്‍ പറയുന്നു.

പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് ജനുവരിയില്‍ തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് എയര്‍ലൈനുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യാത്ര പുറപ്പെടും മുമ്പ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം. ഫ്‌ളൈറ്റിനായി ബാഗുകള്‍ പാക്ക് ചെയ്യുമ്പോള്‍ നിരോധിച്ചവയുള്ളതായി പലരും മറക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.