മനുഷ്യൻ കാലുകുത്തിയിട്ട് പത്ത് വര്‍ഷം, ആകെയുള്ളത് കുറച്ച്‌ പെൻഗ്വിനുകള്‍; ഈ ദ്വീപിനും 10 ശതമാനം തീരുവ

മനുഷ്യൻ കാലുകുത്തിയിട്ട് വർഷം പത്തായി. ആകെയുള്ളത് കുറച്ച്‌ പെൻഗ്വിനുകള്‍. എങ്കിലും അന്റ്റാർട്ടിക്കയ്ക്ക് അടുത്തുള്ള ഹേഡ് ആൻഡ് മക്ഡൊണാള്‍ഡ്സ് ദ്വീപുകളും യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കപ്പട്ടികയില്‍പ്പെട്ടു.

ഈ ദ്വീപുകള്‍ക്കു ചുമത്തിയ തീരുവ 10 ശതമാനം. ഇതുകണ്ട ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു, “ഭൂമിയിലെ ഒരിടവും സുരക്ഷിതമല്ല.”

ഓസ്ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ഹേഡ് ആൻഡ് മക്ഡൊണാള്‍ഡ്സ്. സമുദ്രത്തിലൂടെയേ ഇവിടെയെത്താൻ കഴിയൂ. ഓസ്ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം പകരച്ചുങ്കത്തിനു പുറമേ, ആ രാജ്യത്തിന്റെ അധീ നതയിലുള്ള ദ്വീപുകള്‍ക്ക് പ്രത്യേക ചുങ്കവും പ്രഖ്യാപിച്ചു ട്രംപ്. അങ്ങനെയാണ് ഹേഡ് ആൻഡ് മക്ഡൊണാള്‍ഡ്സും പെട്ടത്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപില്‍നിന്ന് 2022-ല്‍ യുഎസിലേ ദ്വീപുകള്‍ക്ക് 14 ലക്ഷം ഡോളറിൻ്റെ ചരക്ക് കയറ്റുമതി ചെയ്തെന്നാണ് ലോകബാങ്കിന്റെ രേഖ.

ഓസ്ട്രേലിയയുടെ കൊക്കോസ് ദ്വീപുകള്‍ക്കും, ക്രിസ്മസ് ദ്വീപിനും 10 ശതമാനം വീതം ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുണ്ട്. 2,188 മനുഷ്യർ താമസിക്കുന്ന നോർഫോക് ദ്വീപിനാണ് ഏറ്റവുമധികം – 29 ശതമാനം. അതേസമയം, യു.എസി ലേക്ക് തങ്ങള്‍ക്ക് കയറ്റുമതിയൊന്നുമില്ലെന്ന് നോർഫോക് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.