നികുതിവരുമാനം ഉൾപ്പെടെ പൊതുസേവനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ വർധിപ്പിച്ച് വളർച്ച കൈവരിക്കാൻ ലണ്ടൻ നഗരത്തിന്റെ ‘ഗ്രോത്ത് പ്ലാനി’ൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം. ലണ്ടൻ മേയർ സാദിഖ് ഖാനും ഗ്രോത്ത് ഏജൻസിയായ ലണ്ടൻ ആൻഡ് പാർട്നേഴ്സും സംയുക്തമായി പ്രഖ്യാപിച്ച വളർച്ചാ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പങ്കാളിയായി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയെയാണ്. 2022 മുതൽ ലണ്ടനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്നാണ്. ഇക്കാര്യത്തിൽ യുഎസിനെ പിന്നിലാക്കിയാണ് നിക്ഷേപ പങ്കാളിയായി ഇന്ത്യയുടെ കുതിപ്പ്. ലണ്ടൻ പ്രവർത്തന കേന്ദ്രമാക്കുന്ന ഇന്ത്യൻ ഐടി കമ്പനികളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ, ടൂറിസത്തിനെത്തുന്ന ഇന്ത്യൻ സഞ്ചാരി എന്നിങ്ങനെ ബ്രിട്ടന്റെ തലസ്ഥാന നഗരത്തിന്റെ സാമ്പത്തിക ചാലകശക്തിയായി ഇന്ത്യ മാറുന്നകാഴ്ചയാണുള്ളത്.പുതിയ തൊഴിലവസരങ്ങൾ, പാർപ്പിട–അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം 2700 കോടി പൗണ്ടിന്റെ അധിക നികുതി വരുമാനമാണ് ഗ്രോത്ത് പ്ലാനിലൂടെ ലണ്ടൻ ലക്ഷ്യമിടുന്നത്.
സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...
WCL 2025; ഇന്ത്യയെ യുവരാജ് നയിക്കും
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ് (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ജൂലൈ 18 നു ആരംഭിക്കും. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...
ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...
ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളില്‍ നാലാം സ്ഥാനമാണ്...
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് 2 ന് പ്രധാനമന്ത്രി നിർവഹിക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2 ന് കമ്മിഷന് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ്...