ഇങ്ങനൊരു നിറമോ? ‘ഓളോ’യെ കണ്ടെത്തി ശാസ്ത്രജ്ഞർ

മനുഷ്യന്‍ ഇന്നുവരെ കാണാത്ത നിറമോ? അങ്ങനെയൊരു നിറത്തെ കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞര്‍. കണ്ണിലെ റെറ്റിനയിലുള്ള പ്രത്യേക കോശങ്ങളെ ലേസര്‍ ഉപയോഗിച്ച് ഉത്തേജിപ്പിച്ച ശേഷമാണ് ഇവര്‍ക്ക് ‘ഒളോ’ എന്ന് പേരിട്ടു വിളിക്കുന്ന ഈ പുതുനിറത്തെ കാണാനായത്. നീലയും പച്ചയും ചേര്‍ന്ന നിറമാണെങ്കിലും ഇന്നുവരെ നാം കാണാത്തതും അത്ര പെട്ടെന്നൊന്നും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്തതുമാണ് ഒളോയെന്ന് കണ്ടവര്‍ പറയുന്നു. ഓസ് വിഷന്‍ എന്ന്  ഉപകരണമാണ് റെറ്റിനയെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ കണ്ടെത്താനും കണ്ടെത്താനും വര്‍ണാന്ധതയുടെ കാരണം കണ്ടെത്താനുമൊക്കെ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പഠനം