നോട്ടിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈസ്റ്റർ, വിഷു, റമദാൻ ആഘോഷങ്ങൾ BLOSSOMS 2025 എന്ന പേരിൽ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 26 ശനിയാഴ്ച നോട്ടിങ്ങാമിലെ കോൾവിക്ക് ഹാൾ ഹോട്ടലിൽ വച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്.
ഐഡിയ സ്റ്റാർ സിങ്ങർ താരം ജോബി ജോണിന്റെയും കീറ്റാര്‍ വാദകനായ സുമേഷ് കൂട്ടിക്കലിന്റെയും സംഗീത വിരുന്ന്, ഡിജെ എബിഎസ് നയിക്കുന്ന ഡിജെ നൈറ്റ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. പ്രശസ്ത നടിയും മോഡലും, നർത്തകിയുമായ, അനു ജോസഫും ആഘോഷത്തിൽ പങ്കെടുക്കും.
സംസ്‌കാരിക പരിപാടികൾ,
ബോളിവുഡ് നൃത്തങ്ങൾ, കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.
ടിക്കറ്റുകൾ ബുക്ക് ചെയ്യൂ:
https://nmca.uk/events/blossoms-2025/