താമസക്കാരെ ആകർഷിക്കാൻ സൗജന്യ താമസം വാഗ്ദാനം ചെയ്ത് ജര്‍മന്‍ ടൗണ്‍. പോളിഷ് അതിര്‍ത്തിയിലെ ബ്രാന്‍ഡന്‍ ബുര്‍ഗിലെ ഐസന്ഹ്യൂറ്റന് സ്ററാഡ് എന്ന പട്ടണമാണ് താമസക്കാരെ ക്ഷണിക്കുന്നത്. പട്ടണത്തിലെ ജീവിതം പരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സെപ്റ്റംബറില്‍ രണ്ടാഴ്ചത്തേക്ക് ഫർണിഷ് ചെയ്ത ഫ്ളാറ്റിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിക്കും. ജനസംഖ്യ കുറയുന്നതിനെതിരെയുള്ള ഐസന്ഹ്യൂറ്റന്സ്ററാഡ് രണ്ടാഴ്ചത്തേക്ക് സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. വിദഗ്ധ തൊഴിലാളികളെയും പട്ടണത്തിലെ മുന്‍ താമസക്കാരെയും സ്വയംതൊഴില്‍ ചെയ്യുന്നവരേയും ആകര്‍ഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ടൗണ്‍ അധികാരികള്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പട്ടണത്തെക്കുറിച്ച് “യഥാര്‍ഥ രൂപം നല്‍കുന്നതിനായി നഗര സന്ദർശനത്തിന് അവസരവും ലഭിയ്ക്കും. കൂടാതെ പ്രാദേശിക തൊഴില്‍ സാധ്യതകളെയും ഇന്റേണ്ഷിപ്പുകളെയും പരിചയപ്പെടുത്തുകയും ചെയ്യും. ഇവിടെ താമസമാക്കുന്നവര്‍ തിരികെ പോകുന്നതിനു മുൻപ് താമസാനുഭവത്തെക്കുറിച്ച് ഐസന്ഹ്യൂറ്റന്സ്ററാഡിന് മികച്ചൊരു ലേഖനം എഴുതി നല്‍കുകയും വേണം.
താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ ആദ്യം വരെ അപേക്ഷിക്കാം.