യമനില്‍ അമേരിക്കന്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെ പുറത്താക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റായ ദി ഗാര്‍ഡിയനില്‍ ഒരു സൈനിക നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുറത്തേയ്ക്ക് ചോര്‍ന്നു എന്ന വസ്തുതയേക്കാള്‍, വാള്‍ട്‌സിന് അറ്റ്‌ലാന്റിക് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
ട്രംപ് വാള്‍ട്ട്‌സിനെ പുറത്താക്കാന്‍ ആഗ്രഹിച്ചത് എന്തുകൊണ്ട്?
സൈനിക നീക്കവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ട്രംപിനെ അസ്വസ്ഥനും പ്രകോപിതനുമാക്കിയത് തന്റെ വിശ്വസ്ത സഹായിയും ദേശീയ ഉപദേഷ്ടാവുമായ വാള്‍ട്‌സ് അറ്റ്‌ലാന്റിക് എഡിറ്ററുടെ നമ്ബര്‍ സൂക്ഷിച്ചുവച്ചതായിരുന്നു. സുരക്ഷാ വീഴ്ചയെക്കാള്‍ വിശ്വസ്തതയുടെ പ്രശ്‌നത്തിലായിരുന്നു ട്രംപിന്റെ ശ്രദ്ധ. ഒടുവില്‍, ഇക്കാര്യം പുറത്തേയ്ക്ക് എത്തുന്നത് ഒഴിവാക്കാനും അറ്റ്‌ലാന്റിക് പോലുള്ള മാധ്യമങ്ങള്‍ അത് ആഘോഷമാക്കുന്നതും ഒഴിവാക്കാന്‍ ട്രംപ് വാള്‍ട്‌സിനെ നീക്കം ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഐഫോണിന്റെ തകരാറാണോ കുറ്റപ്പെടുത്തേണ്ടത്?
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആശയവിനിമയത്തിലെ നിരവധി പിഴവുകള്‍ കാരണം ഗോള്‍ഡ്ബെര്‍ഗിന്റെ നമ്ബര്‍ മാസങ്ങള്‍ക്ക് മുമ്ബ് വാള്‍ട്‌സിന്റെ ഫോണില്‍ അബദ്ധവശാല്‍ സേവ് ചെയ്യപ്പെട്ടിരുന്നുവെന്ന് അന്വേഷകര്‍ കണ്ടെത്തി.
പരിക്കേറ്റ സൈനികരെക്കുറിച്ചുള്ള ട്രംപിന്റെ വീക്ഷണങ്ങളെക്കുറിച്ചുള്ള ഒരു വാര്‍ത്തയെക്കുറിച്ച് ഒക്ടോബറില്‍ ഗോള്‍ഡ്ബെര്‍ഗ് ട്രംപ് പ്രചാരണവുമായി ബന്ധപ്പെട്ടിരുന്നു. ഒപ്പുശേഖരത്തില്‍ ഗോള്‍ഡ്ബെര്‍ഗിന്റെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇമെയില്‍, അന്നത്തെ പ്രചാരണ വക്താവ് ബ്രയാന്‍ ഹ്യൂസ് വാള്‍ട്‌സിന് ടെക്സ്റ്റ് സന്ദേശം വഴി കൈമാറി. അങ്ങനെയാണ് വാട്‌സ് ഗോള്‍ഡ്‌ബെര്‍ഗിന്റെ നമ്ബര്‍ അറിയാതെ സേവ് ചെയ്തത്.
ഗോള്‍ഡ്ബെര്‍ഗിനോട് വാള്‍ട്‌സ് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. എന്നാല്‍ വാള്‍ട്‌സിന്റെ ഐഫോണിലുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രകാരം പത്രപ്രവര്‍ത്തകനായ ഗോള്‍ഡ്‌ബെര്‍ഗിന്റെ നമ്ബര്‍ നിലവിലുള്ള കോണ്‍ടാക്റ്റ് ലിസ്റ്റിലേയ്ക്ക് സ്വയം ഏഡ് ചെയ്യുകയായിരുന്നു. എന്നാല്‍, വാള്‍ട്‌സ് ഈ നമ്ബര്‍ ഹ്യൂസിന്റെതാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു മെസേജിംഗ് ത്രെഡിനെക്കുറിച്ചുള്ള വൈറ്റ് ഹൗസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരായ നിര്‍ദ്ദിഷ്ട സൈനിക നടപടിയെക്കുറിച്ച് നിരവധി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ മാസം ഗോള്‍ഡ്ബെര്‍ഗിനെ എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റില്‍ അബദ്ധത്തില്‍ ചേര്‍ത്തതായി അന്വേഷണത്തില്‍ കണ്ടെത്തി, ഇത് വൈറ്റ് ഹൗസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാഫിന്റെ ഫോറന്‍സിക് അവലോകനത്തിന് കാരണമായി.