വിജയക്കുതിപ്പിൽ സിയ പിസ്സ

യുകെയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പിസ്സ ബ്രാൻഡുകളിൽ ഒന്നായ സിയ പിസ്സ അവരുടെ ഏറ്റവും പുതിയ പബ് ആൻ്റഡ് റസ്റ്റ്റൻ്റിൻ്റെ പ്രവർത്തനം ട്രോബ്രിഡ്ജിലെ സെമി ങ്ങ്ടണിൽ ആരംഭിച്ചു.ഹെറിറ്റേജ് റസ്റ്ററൻ്റ് ആയ ദി ലാംബ് ഓൺ ദ സ്ട്രാൻസിലാണ് സിയ പബ് & ഇറ്റാലിയൻ റസ്റ്ററൻ്റ് ആരംഭിച്ചിരിക്കുന്നത്. തനത് ഇറ്റാലിയൻ പിസ്സയോടൊപ്പം മറ്റ് വിഭവങ്ങളും എല്ലാത്തരം ഡ്രിങ്കുകളും ഇവിടെ ലഭ്യമാണ്.

2011 മുതൽ ഇംഗ്ലണ്ടിൽ പ്രവർത്തിച്ചു വരുന്ന സിയ പിസ്സ ഒരു ട്രഡിഷണൽ ഇറ്റാലിയൻ പിസ്സ ബ്രാൻഡ് ആണ് മലയാളി സംരംഭകരായ അലീന നിധിൻ ബ്രാൻഡിനെ ഏറ്റെടുക്കുകയും എക്സ്പാൻഡ് ചെയ്യുകയുമാണ് ഉണ്ടായത് . വെസ്റ്റ്ബറി, സാലിസ്ബറി എന്നീ ബ്രാഞ്ചുകൾക്ക് ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ സെമിങ്ടണിൽ മൂന്നാമത് ബ്രാഞ്ച് തുടങ്ങാൻ സിയ പിസ്സ ക്ക് കഴിഞ്ഞു.

രണ്ട് നൂറ്റാണ്ടിൻ്റെ പഴക്കമുള്ള പൈതൃക കെട്ടിടമാണ് ദ ലാംബ് ഓൺ ദ സ്ട്രാൻഡ് . ഒരേ സമയം നൂറിലധികം കസ്റ്റമറെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ റസ്റ്ററൻ്റിൽ വിശാലമായ ഔട്ട്ഡോർ ഗാർഡനും പാർക്കിങ്ങും ലഭ്യമാണ്.
വിനോദ സഞ്ചാരത്തിന് പേര് കേട്ട ബാത്തിൽ നിന്നും അധിക ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഈ റസ്റ്ററൻ്റ് അത് കൊണ്ട് തന്നെ ഏത് സമയത്തും സജീവമാണ്.


സിയ പിസ്സ പിസ്സ ഉൾപ്പെടെയുള്ള ഇറ്റാലിയൻ വിഭവങ്ങൾ അതിൻ്റെ തനത് രുചിയിൽ വിളമ്പാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇറ്റലിയിൽ നിന്നുള്ള ഒരു ഷെഫ് കൺസൾട്ടൻ്റ് എപ്പോഴും രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധാലുവായി ടീം സിയ പിസ്സയുടെ കൂടെയുണ്ട്. യുകെയിൽ ബിസ്സിനസ്സ് ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് ഇൻവെസ്റ്റ്മെൻ്റ് അവസരവും Zia Pizza വാഗ്ദാനം ചെയ്യുന്നു.