‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസണ്‍ ആദ്യഘട്ടം ഏപ്രില്‍ 25 വരെ. ഒന്നാം സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും പങ്കെടുത്ത മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ജൂനിയര്‍ – സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗത്തിൽ നിന്നുമായി നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും. കൃത്യമായ പരിശീലനം നല്‍കിക്കൊണ്ട് പ്രസംഗ മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് അവകാശപ്പെടാവുന്നതാണ്. വിജയികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പും ഓര്‍മ്മയുടെ സംഘാടകര്‍ ഇന്ത്യയിലെ പ്രശസ്തമായ വേദിക് സിവില്‍ സര്‍വ്വീസ് ട്രൈനിങ് അക്കാദമി വഴി ഒരുക്കി നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച് ഏഴാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, പതിനൊന്നാം ക്ലാസ്സു മുതല്‍ ഡിഗ്രി അവസാന വര്‍ഷം വരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. 2025 ഓഗസ്റ്റ് 8,9 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും.
ലോക സമാധാനം(World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ, ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ മത്സരാര്‍ത്ഥി പേര് കൃത്യമായി പറയണം.ഫൈനല്‍ റൗണ്ടിന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കും www.ormaspeech.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.