യൂത്ത് വിസ കരാർ ; മലയാളികൾ ഉൾപ്പടെയുള്ളവർക്ക് അവസരം

ബ്രിട്ടനും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളും യൂത്ത് വീസ കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടി അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.

യൂത്ത് വീസ കരാർ നിലവിൽ വരുന്നതോടെ ചെറുപ്പക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ പോയി പഠിക്കാനും ജോലി ചെയ്യാനും സാധിക്കും. ബ്രിട്ടിഷ് സർക്കാരിനെ നയിക്കുന്ന ലേബർ പാർട്ടിക്ക് ഈ കരാറിനോട് മുൻപ് എതിർപ്പുണ്ടായിരുന്നു.
എന്നാൽ, ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ചകളിൽ ഇരു വിഭാഗവും  ബന്ധം ശക്തിപ്പെടുത്തുന്നതിന് യൂത്ത് വീസ പദ്ധതി അനിവാര്യമാണെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുകയായിരുന്നു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടിഷ് പൗരത്വമുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും കൂടുതൽ അവസരം ലഭിക്കും.