വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ 19ാമത് കലാസാംസ്കാരിക വേദി മാർച്ച് 29ന് വെർച്വല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
കേരളം നേരിടുന്ന രാസലഹരിയുടെ ഭീഷണിയില്‍ നിന്ന് യുവതലമുറയെ രക്ഷിക്കുന്നതിനെക്കുറിച്ചുള്ള സെമിനാറും പരിപാടിയുടെ ഭാഗമായി നടന്നു.
ജനസേവ ശിശുഭവൻ പ്രസിഡന്‍റ് അഡ്വ. ചാർളി പോളും മനഃശാസ്ത്ര വിദഗ്ധൻ ഡോ. ജോർജ് കാളിയാടനുമാണ് സെമിനാർ നയിച്ചത്. ഗായകൻ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെ കലാസാംസ്കാരിക വേദിക്ക് തുടക്കമായി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പ്രസിഡന്‍റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്‍റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, യൂറോപ്പ് റീജൻ ചെയർമാൻ ജോളി തടത്തില്‍ എന്നിവർ ആശംസകള്‍ അറിയിച്ചു.
തുടർന്ന് നടന്ന പാനല്‍ ചർച്ചയില്‍ ഗ്ലോബല്‍ വൈസ് ചെയർമാൻ ഗ്രിഗറി മേടയില്‍, കാരൂർ സോമൻ, അമേരിക്കൻ റീജിയണ്‍ പ്രസിഡന്‍റ് ജോണ്‍സൻ തലശല്ലൂർ, ഗ്ലോബല്‍ വിമൻസ് ഫോറം പ്രസിഡന്‍റ് പ്രഫ. ഡോ. ലളിത മാത്യു, ഗ്ലോബല്‍ ഹെല്‍ത്ത്, മെഡിക്കല്‍ ആൻഡ് ടൂറിസം ഫോറം പ്രസിഡന്‍റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ,
പ്രഫ. അന്നക്കുട്ടി, ഫിൻഡൈസ്, ഗ്ലോബല്‍ വൈസ് ചെയർപഴ്സൻ മേഴ്സി തടത്തില്‍, യൂറോപ്പ് റീജിയണ്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, വൈസ് പ്രസിഡന്‍റ് രാജു കുന്നക്കാട്ട്, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്ബകത്തിനാല്‍, സെക്രട്ടറി ചിനു പടയാട്ടില്‍, വിമൻസ് ഫോറം പ്രസിഡന്‍റ് ബ്ലെസി ടോം, ആൻസി വർഗീസ്, സണ്ണി വെളിയത്ത്, ഡോ. സി.ഡി. വർഗീസ് എന്നിവർ പങ്കെടുത്തു.
ആലുവ തോട്ടക്കാട്ടുകര സെന്‍റ് ആൻസ് ദേവാലയത്തിന്‍റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ വനിതാദിനത്തില്‍ ലത ജെറോമിന്‍റെയും ഇടവകയിലെ മാതൃവേദിയുടെയും നേതൃത്വത്തില്‍ 150 വനിതകള്‍ ചേർന്ന് അവതരിപ്പിച്ച തിരുവാതിര നൃത്തം കലാസാംസ്കാരിക വേദിയില്‍ വീണ്ടും അവതരിപ്പിച്ചു.
അമേരിക്കൻ റീജിയണിലെ ഡലൗസ് ഡാൻസ് സ്കൂളില്‍ പഠിക്കുന്ന നോർത്ത് ടെക്സസ് പ്രൊവിൻസില്‍ നിന്നുള്ള കുട്ടികളുടെ ഡാൻസും യൂറോപ്യൻ ഗായകരായ ജോസ് കവലച്ചിറ, ജെയിംസ് പാത്തിക്കല്‍, സോബിച്ചൻ ചേന്നങ്കര എന്നിവർ ആലപിച്ച ഗാനങ്ങളും മനോഹരമായിരുന്നു.
ഗ്ലോബല്‍ വൈസ് ചെയർമാൻ ഗ്രിഗറി മേടയിലും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയും നർത്തകിയും പ്രാസംഗികയുമായ അന്ന ടോമും ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്. യൂറോപ്പ് റീജിയണ്‍ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് നന്ദി പറഞ്ഞു. കംപ്യൂട്ടർ വിദഗ്ധൻ ദിനീഷ് ഡേവീസാണ് ടെക്നിക്കല്‍ സപ്പോർട്ട് നല്‍കിയത്.