ജര്‍മനിയില്‍ പാസ്പോര്‍ട്ട്, ഐഡി സംവിധാനത്തിൽ പുതിയ നിയമം

ജര്‍മനിയില്‍ അടുത്ത മാസം മുതൽ തിരിച്ചറിയൽ കാ‍ർഡിലും പാസ്പോ‍ർട്ട് സംവിധാനത്തിലും മാറ്റം. മെയ് ആദ്യം മുതല്‍, പാസ്പോര്‍ട്ടുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും ഡിജിറ്റല്‍ ഫോട്ടോകള്‍ക്ക് മാത്രമായിരിക്കും സ്വീകരിക്കുക. ആറ് യൂറോയാണ് ഇതിന്റെ നിരക്ക്. ഐഡി ഫോട്ടോകള്‍ക്കുള്ള പുതിയ നിയമം മെയ് 1 മുതല്‍ പ്രാബല്യത്തിൽ വരും. പുതിയ തിരിച്ചറിയല്‍ കാര്‍ഡിനോ പാസ്പോര്‍ട്ടിനോ അപേക്ഷിക്കുന്നവര്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്. അതേസമയം ജൂലൈ അവസാനം വരെ, പൗരന്മാര്‍ക്ക് താല്‍ക്കാലികമായി പാസ്പോർട്ട് അപേക്ഷകൾക്കും ഐഡി അപേക്ഷകൾക്കും പേപ്പര്‍ ഫോട്ടോ ഉപയോഗിക്കാം.

ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന പ്രക്രിയയില്‍ ഫോട്ടോകള്‍ സിറ്റിസൺ ഓഫിസുകളിൽ നിന്നോ അല്ലെങ്കില്‍ സർട്ടിഫിക്കേഷനുള്ള ഫോട്ടോ സ്റ്റുഡിയോ വഴിയോ എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡിലേയ്ക്ക് അപ്‌ലോഡ് ചെയ്യാം. ഫെഡറല്‍ ഓഫിസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ബിഎസ്ഐ) ഡിജിറ്റല്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്ത ക്ലൗഡ് പരിശോധിച്ച് കൃത്യത വരുത്തും.
2025 മെയ് മുതൽ, ജർമ്മനിയിൽ ഐഡിയിലും പാസ്‌പോർട്ട് സംവിധാനത്തിലും കാര്യമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും