യുകെയില്‍ 65 വയസു കഴിഞ്ഞും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു

യുകെയില്‍ 65 വയസു കഴിഞ്ഞാലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു. റെക്കോര്‍ഡ് നിരക്കിലാണ് കണക്കുകള്‍. സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേയും പ്രായം വര്‍ദ്ധിപ്പിച്ചു. ഈ പരിധി വീണ്ടും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വാര്‍ധക്യത്തിലും ജോലി ചെയ്യേണ്ടിവരുന്നതില്‍ പലരും ബുദ്ധിമുട്ടുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ധ്വാനം.
ചിലര്‍ ജോലിക്ക് പോകുന്നതിനെ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ നിര്‍ബന്ധിതരാകുകയാണ്. 65നുമുകളില്‍ പ്രായമുള്ള 686000 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 135000 പേരുടെ വര്‍ദ്ധനവുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. പലരും ഈ പ്രായത്തില്‍ വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്ത അവസ്ഥയാണെന്ന് തുറന്നുപറയുന്നു.

പുരുഷന്‍മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേതും വര്‍ദ്ധിപ്പിച്ചിരുന്നു. ഇരുവര്‍ക്കും ഈ പരിധി വീണ്ടും ഉയര്‍ത്തുമെന്നാണ് കരുതുന്നത്.