15 ല്‍ അധികം വര്‍ഷങ്ങളായി ബ്രിസ്റ്റോളിലെ മലയാളികളുടെ സാമൂഹ്യ, സാംസ്‌കാരിക, കലാ, കായിക മണ്ഡലങ്ങളില്‍ സമഗ്ര സംഭാവന നല്കി പ്രവര്‍ത്തിച്ചുവരുന്ന ബ്രിസ്‌കയ്ക്ക് നവനേതൃത്വം.16ന് സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ നടന്ന ബ്രിസ്‌കയുടെ വാര്‍ഷിക പൊതുയോഗം ഭരണ പരിചയവും യുവത്വവും ഒത്തിണങ്ങിയ 2025-2027 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രെട്ടറി ഡെന്നിസ് സെബാസ്റ്റ്യന്‍ 2023- 2025 വര്‍ഷത്തെ റീപോര്‍ട്ട് അവതരിപ്പിച്ചു. ട്രേഷറര്‍ ഷാജി സ്‌കറിയ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. റിപ്പോര്‍ട്ടും, വരവ്-ചിലവ് കണക്കും പാസ്സാക്കിയതിന് ശേഷം പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ജെയ്‌മോൻ ജോർജ്ജ്, സെക്രട്ടറിയായി ടോം ജോസഫ്, ട്രഷറർ ജോർജ് ജോൺ, മറ്റ് ഭാരവാഹികളായി അപ്പു മണലിത്തറ, മെജോ ചെന്നേലിൽ, ജിജോ പാലാട്ടി, നൈസെന്റ് ജേക്കബ്, ഫ്രാൻസിസ് ആംബ്രോസ്, ബെല്ല ബേബി രാജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.