യുകെയിലെ സ്കാൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കാൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ നടന്ന അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് 15 അംഗ കമ്മിറ്റിയെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്. ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് – വൈസ് പ്രസിഡന്റ്, ദിൽജിത്ത് എ ആർ -സെക്രട്ടറി, സോണാ ക്ലീറ്റസ് – ജോയിന്റ് സെക്രട്ടറി, ലിബിൻ ജോർജ് – ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി ബിനു വർഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യൻ എന്നിവരെയും തെരഞ്ഞെടുത്തു. വിപിൻ രാജു ഓഡിറ്ററായി തുടരും. ഡോ. പ്രീതി, മനോജ്, ഹർഷ ഡോമിനിക്, അലീന കെ സാജു, ഡോയൽ രാജു എന്നിവരെ കമ്യൂണിറ്റി റപ്രസന്റേറ്റീവുകളായി നാമനിർദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ലെസൻ, ഇവാനാ ബിനു വർഗീസ് എന്നിവർ യൂത്ത് റപ്രസന്റീവുമാരായി പ്രവർത്തിക്കും. അസോസിയേഷന്റെ അംഗങ്ങൾക്കായി ബാഡ്മിന്റൺ കോച്ചിങ്, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ അസോസിയേഷന്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 21ന് നടക്കും. മേയ് 10 ന് ഇന്റർനാഷനൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മകപ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിച്ചു.
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന്
കത്തോലിക്കാ സഭയുടെ 267ആമത്തെ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് ഏഴിന് തുടങ്ങും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. പേപ്പൽ കോൺക്ലേവിന്റെ ഒരുക്കങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ...
ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറില്‍ ഒപ്പിട്ടു
റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു.
26 റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാല്‍-എം...
സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...
WCL 2025; ഇന്ത്യയെ യുവരാജ് നയിക്കും
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ് (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ജൂലൈ 18 നു ആരംഭിക്കും. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...
ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...