ന്യൂപോര്‍ട്ട് ന്മ യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം. ആഗോളതലത്തില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് ഫോറം നല്‍കുന്ന അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നടന്ന ചടങ്ങില്‍ ടിജോ ഏറ്റുവാങ്ങി….
എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഇന്‍ഡസ്ട്രി അവാര്‍ഡാണ് മോര്‍ഗേജ്, ആരോഗ്യപരിപാലനം, സാമ്പത്തിക സേവനങ്ങള്‍,ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉള്ള ടിജോയ്ക്ക് ലഭിച്ചത്. ആമ്പിള്‍ മോര്‍ട്‌ഗേജ്, ആര്‍ക്ക് ക്യാപിറ്റല്‍, കെയര്‍ ക്രൂ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസസ്, നേക്കര്‍ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍, ഹീത്ത്ഫീല്‍ഡ്‌സ് റസിഡന്‍ഷ്യല്‍ ഹോം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ടിജോയുടെ ഏറ്റവും പുതിയ സംരംഭമായ റിവ്യൂ ബിയുടെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടന്നു….