യുകെയിലെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഇന്നു രണ്ടു മരണം.

നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന 29 വയസ്സുകാരി അഞ്ജു അമല്‍, ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് സുരഭി പി. ജോണ്‍ എന്നിവരാണു മരിച്ചത്. അഞ്ജു പനി ബാധിച്ചാണു മരിച്ചത്. കാന്‍സര്‍ ബാധിതയാണു സുരഭിയുടെ വേര്‍പാട്.

അഞ്ജു അമല്‍:
വയനാട് സ്വദേശിയാണു അഞ്ജു അമല്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് – സെലിന്‍ ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പനിയാണു മരണ കാരണം. അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു. അഞ്ജുവിന്റെ സഹോദരി ആശ.

സുരഭി പി ജോണ്‍:
ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് തിങ്കളാഴ്ച രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ച് അന്തരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന സുരഭി ഒരു മാസം മുന്‍പാണ് യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത്. തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ബിജോയ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.