നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ പെസഹാ ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകർമ്മങ്ങൾ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു. ഫാ. ജോബി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍ വിശ്വാസത്തോടെ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു .
കോളജ് വിദ്യാർത്ഥികൾക്കായും , കുടുംബ കൂട്ടായ്മകളിലും , വീടുകളിലും പെസ്സഹ അപ്പം മുറിച്ചു ,തിരുനാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് ഫാദർ ജോബി ജോൺ ഇടവഴിക്കൽ , രാജു ജോസഫ് , സോയ്മോൻ ജോസഫ് , ജോബി ജോർജ് ,ജെയിൻ സെബാസ്റ്റ്യൻ രാജു ജോർജ് , ഫ്രാൻസിസ് പോൾ ,റിജോ ദേവസ്സി, ബിനോയ് അബ്രഹാം തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുനാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി .
