യു എസ്സിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുകെ . യു.എസ്സിൻ്റെ ഇമിഗ്രേഷൻ നിയമങ്ങൾ മറികടക്കാൻ ശ്രമിച്ചാൽ ഉണ്ടാകാവുന്ന ഭവ്യഷിത്തിനെക്കുറിച്ചാണ് മുന്നറിയിപ്പ്.
ജർമ്മനിയുടെ മൂന്ന് പൗരന്മാർ അമേരിക്കയിലേക്ക് കടക്കുന്നതിൽ നിന്ന് യു എസ് വിലക്കിയതിനെത്തുടർന്ന് ജർമ്മനി തങ്ങളുടെ പൗരന്മർക്കുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുകെയുടെ നടപടി.
ഈ മാസം ആദ്യ തന്നെ ഒരു ബ്രിട്ടീഷ് പൗരയായ സ്ത്രീ യു എസ്സിൽ കടക്കുന്നതിനെ യു എസ്സ് വിസമ്മതിക്കുകയും പിന്നീട് അവർക്ക് യുകെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടേണ്ടി വന്നു എന്നും റോയിട്ടേർസ് റിപ്പോർട്ട് ചെയ്തിരുന്നു.
യു എസ്സ് ഏജൻസികൾ നിയമം പാലിക്കുന്നത് കർശനമാക്കിയതിനാൽ എല്ലാവരും ശരിയായ രേഖകൾ സൂക്ഷിക്കണമെന്ന് യുകെ നിർദ്ദേശിക്കുന്നു.
എന്നാൽ തങ്ങളുടെ പൗരന്മാർക്ക് നേരിട്ട അവസ്ഥയിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് ജർമ്മനിയുടെ നിലപാട്. ഇലക്ട്രോണിക് വിസ ഉണ്ടെങ്കിലും യു എസ് ബോർഡർ ഫോഴ്സിൻ്റെ തീരുമാനം ആണ് അന്തിമമായിട്ടുള്ളത് എന്ന ഉപദേശമാണ് ജർമ്മനി പൗരന്മാർക്ക് നൽകിയിരിക്കുന്നത്.
അതിനിടയിൽ ഒരു കനേഡിയൻ വനിതയ്ക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യ്തു