പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പങ്കാളികളാകാന്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളും. ഉപയോഗം കഴിഞ്ഞ, കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ പ്രദേശത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ തിരിച്ചേല്പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ക്യാനുകള്‍ക്കും ഡിപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി നടപ്പിലാക്കി ‘ക്ലീന്‍ അപ് ബ്രിട്ടന്’ പദ്ധതി ഉഷാറാക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നത്. ടെസ്കോ, അസ്ഡ, മോറിസണ്‍സ്, സെയ്ന്‍സ്ബറീസ് എന്നിവ ഉള്‍പ്പടെയുള്ള പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച കാലിക്കുപ്പികള്‍ അവിടെ നല്കി, അത് റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം തിരികെ നല്കുന്ന കുപ്പികള്‍ക്ക് പണം ലഭിക്കുകയും ചെയ്യും. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും, പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും റീസൈക്ലിംഗ് ചെയ്യപ്പെടുമെന്ന് ഉറപ്പു വരുത്തുന്നതിനുമായി ആഗോളാടിസ്ഥാനത്തില്‍ 50ല്‍ ഏറെ രാജ്യങ്ങളില്‍ നിലവിലുള്ള ഒന്നാണ് ഡെപോസിറ്റ് റിട്ടേണ്‍ പദ്ധതി. ജര്‍മ്മനി, സ്വീഡന്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കപ്പെടുന്നുണ്ട്.
ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറില്‍ ഒപ്പിട്ടു
റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു.
26 റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാല്‍-എം...
സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...
WCL 2025; ഇന്ത്യയെ യുവരാജ് നയിക്കും
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ് (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ജൂലൈ 18 നു ആരംഭിക്കും. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...
ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...
ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളില്‍ നാലാം സ്ഥാനമാണ്...