Monday, April 28, 2025
Home Blog Page 17

പൗരന്മാർക്ക് യു.എസ് യാത്രാ മുന്നറിയിപ്പ് നൽകി യു.കെ

യു എസ്സിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുകെ . യു.എസ്സിൻ്റെ ഇമിഗ്രേഷൻ നിയമങ്ങൾ മറികടക്കാൻ ശ്രമിച്ചാൽ ഉണ്ടാകാവുന്ന ഭവ്യഷിത്തിനെക്കുറിച്ചാണ് മുന്നറിയിപ്പ്.
ജർമ്മനിയുടെ മൂന്ന് പൗരന്മാർ അമേരിക്കയിലേക്ക് കടക്കുന്നതിൽ നിന്ന് യു എസ് വിലക്കിയതിനെത്തുടർന്ന് ജർമ്മനി തങ്ങളുടെ പൗരന്മർക്കുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുകെയുടെ നടപടി.
ഈ മാസം ആദ്യ തന്നെ ഒരു ബ്രിട്ടീഷ് പൗരയായ സ്ത്രീ യു എസ്സിൽ കടക്കുന്നതിനെ യു എസ്സ് വിസമ്മതിക്കുകയും പിന്നീട് അവർക്ക് യുകെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടേണ്ടി വന്നു എന്നും റോയിട്ടേർസ് റിപ്പോർട്ട് ചെയ്തിരുന്നു.
യു എസ്സ് ഏജൻസികൾ നിയമം പാലിക്കുന്നത് കർശനമാക്കിയതിനാൽ എല്ലാവരും ശരിയായ രേഖകൾ സൂക്ഷിക്കണമെന്ന് യുകെ നിർദ്ദേശിക്കുന്നു.
എന്നാൽ തങ്ങളുടെ പൗരന്മാർക്ക് നേരിട്ട അവസ്ഥയിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് ജർമ്മനിയുടെ നിലപാട്. ഇലക്ട്രോണിക് വിസ ഉണ്ടെങ്കിലും യു എസ് ബോർഡർ ഫോഴ്സിൻ്റെ തീരുമാനം ആണ് അന്തിമമായിട്ടുള്ളത് എന്ന ഉപദേശമാണ് ജർമ്മനി പൗരന്മാർക്ക് നൽകിയിരിക്കുന്നത്.
അതിനിടയിൽ ഒരു കനേഡിയൻ വനിതയ്ക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യ്തു

മൂന്നു ദിവസം ഹീത്രു- ഗാറ്റ്‌ വിക്ക് എയര്‍ പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

റോഡ് അടച്ചിടുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ താമസം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . മാര്‍ച്ച് 21ന് വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ ആറു മണിവരെ എം 25 ലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പതിവിലും നേരത്തെ യാത്ര തിരിച്ചാല്‍ മാത്രമെ കൃത്യ സമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വെസ്ലി ജംഗ്ഷന്‍ 10 നും ചെര്‍ട്‌സി ജംഗ്ഷന്‍ 11 ഉം ഇടയിലായി രണ്ടു ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. ഒരു പാലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്.

എം 25 അടച്ചിടുന്നതോടെ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടും. എന്നാല്‍, ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ സാധാരണ പുറപ്പെടുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ യാത്ര പുറപ്പെടേണ്ടി വരും. അതല്ലെങ്കില്‍, ട്രെയിന്‍ പോലുള്ള മറ്റ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടതായി വരും. വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളതല്ല, ഈ ഗതാഗത തടസം എന്നതിനാല്‍, യാത്ര വൈകിയതിനാല്‍ വിമാനയാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍, നഷ്ടപരിഹാരം ലഭിക്കാന്‍ ഇടയില്ല.

രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്യാന്‍ പ്രവാസികള്‍

ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം വീണ്ടും 112 രൂപ പിന്നിട്ടു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും.

2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ 112. 61 ആയി വരെ വിനിമയ മൂല്യം ഉയര്‍ന്നത്.

യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം കഴിയുന്നവര്‍ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്‌ നാട്ടില്‍ നിന്നും സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാര്‍ഥി വീസയില്‍

യുകെയില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്കും പഠന ശേഷം പോസ്റ്റ്‌ സ്റ്റഡി വര്‍ക്ക്‌ വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോഴത്തെ മൂല്യ വര്‍ധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരില്‍ ഭൂരിഭാഗവും. കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇടയില്ല. ഡോളറിനെതിരെ 1.29 ആയും മെച്ചപ്പെട്ടു. ഡോളറിനെതിരെ സമീപകാലത്തു പൗണ്ട് 1.33 എന്ന നിലയില്‍ എത്തിയതായിരുന്നു.

തുടരുന്ന പണപ്പെരുപ്പവും, ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധവും ഇരട്ട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവികളുടെ മുന്നറിയിപ്പ് വന്നിരുന്നു.

കഴിഞ്ഞ മാസമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്നും 4.5 ശതമാനമാക്കി കുറച്ചത്. ഇത് മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നടത്തുന്നവര്‍ക്ക് 18 മാസത്തിനിടെ ഏറ്റവും വലിയ ആശ്വാസം നല്‍കുന്ന നീക്കമായി. എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റിന് ശേഷം സാമ്പത്തിക വളര്‍ച്ച മുരടിച്ചത് ഇതില്‍ നിന്നും കൂടുതല്‍ മാറ്റത്തിനുള്ള സാധ്യതയാണ് കുറയ്ക്കുന്നത്.

യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍

ബ്രിട്ടനില്‍ പുതിയ പാസ്പോര്‍ട്ടിനും പാസ്പോര്‍ട്ട് പുതുക്കാനുമുള്ള അപേക്ഷകള്‍ക്കും ഫീസ് തുടരെ മൂന്നാം വര്‍ഷവും കുത്തനെ കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്‍ധന. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വര്‍ധന വന്നതോടെയാണ് ഫീസും വര്‍ധിപ്പിക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രില്‍ പത്തു മുതല്‍ ഫീസ് വര്‍ധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്പോര്‍ട്ട് ഫീസ് ഏഴു ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023ല്‍ ഒന്‍പത് ശതമാനമായിരുന്നു വര്‍ധന.

പുതിയ നിരക്കു പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില്‍ നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വര്‍ധിക്കും. പോസ്റ്റല്‍ ആപ്ലിക്കേഷന് പ്രായപൂര്‍ത്തിയായവര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് 74 പൗണ്ടായും ഉയരും.

പ്രീമിയം വണ്‍ഡേ സര്‍വീസിന് നിലവിലെ ഫീസായ 207.50 പൗണ്ട് 222 പൗണ്ടായും കുട്ടികള്‍ക്കിത് 176.50ല്‍ നിന്നും 189 പൗണ്ടായും വര്‍ധിക്കും. ഓരോ വര്‍ഷവും ഫീസിനത്തില്‍ വര്‍ധന വരുത്തുന്നുണ്ടെങ്കിലും പാസ്പോര്‍ട്ട് നല്‍കുന്ന പ്രക്രിയയില്‍ ഹോം ഓഫിസ് ലാഭം ഉണ്ടാക്കുന്നില്ലെന്നും പ്രിന്റിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ ചെലവിനുള്ള പണം മാത്രമാണ് പൗരന്മാരില്‍ നിന്നും ഇടാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

2025 ഏപ്രില്‍ രണ്ടിന് ശേഷം ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കേണ്ടതായും വരും. ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്‍പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

ഇത് ഇലക്ട്രോണിക് ഓഥറൈസേഷന്‍ വഴിയോ അല്ലെങ്കില്‍ ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു വിസ ആവശ്യമില്ല. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇടിഎ ആവശ്യമായി വരും.

ഇടിഎ സംവിധാനം, മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കുക വഴി ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വലിയൊരു പരിധി വരെ തടയാനാവും എന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഹീത്രൂ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇടിഎ ആവശ്യമാണ് എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി യുകെ ഇ ടി ആപ്പ് വഴിയോ, സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഇടിഎയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഫോട്ടോഗ്രാഫ് നല്‍കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. അപകടകാരികളായവര്‍ യുകെയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ടുമായി ഇടിഎ ബന്ധിപ്പിക്കും. ഇതിനായി 10 പൗണ്ട് ഫീസും ഈടാക്കുന്നുണ്ട്. ഇടിഎ ലഭിച്ചാല്‍, രണ്ട് വര്‍ഷം വരെയോ അതല്ലെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നത് വരെയോ ഏതാണ് ആദ്യം അതുവരെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍, ഓരോ തവണയും ആറുമാസത്തില്‍ കൂടുതല്‍ ബ്രിട്ടനില്‍ താമസിക്കാന്‍ കഴിയില്ല.

ഓര്‍ക്കാപ്പുറത്ത് അര്‍ദ്ധ രാത്രി ‘പിശാചിന്റെ’ വരവ്; സോഷ്യല്‍മീഡിയ കത്തിച്ചു ‘എമ്പുരാന്‍’ ട്രെയിലര്‍

പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാന്‍… ‘ഉച്ചയ്ക്ക് കത്തിക്കുന്നത് കാണാന്‍ വെയ്റ്റ് ചെയ്ത് ഇരുന്നിട്ട് പാതിരാത്രി ഓര്‍ക്കാപ്പുറത്ത് വന്ന് തീ ഇട്ടിട്ട് പോയി’.. പറഞ്ഞതിലും വളരെ നേരത്തെയാണ് ‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ എത്തിയത്. പുലര്‍ച്ചെ 12: 27 നാണ് ആശീര്‍വാദിന്റെ യുട്യൂബ് ചാനലിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്. റിലീസ് ആയി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ കണക്കിന് വ്യൂസ് നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയ്‌ലര്‍.

ബ്രഹ്‌മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാസ് അപ്പിയറന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഓരോ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ലൂസിഫറിലെ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ മുഖങ്ങളും ട്രെയ്‌ലറില്‍ ഇടം പിടിച്ചിട്ടുണ്ട്. ലൂസിഫറില്‍ അധികം പരാമര്‍ശിക്കാതെ പോയ സയീദ് മസൂദിന്റെ ജീവിതം എമ്പുരാനില്‍ കുറേക്കൂടി വ്യക്തമായി കാണാം.

സ്റ്റീഫന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ജതിന്‍ രാം ദാസും പ്രിയദര്‍ശിനി രാം ദാസും മനസിലാക്കുമോ എന്നുള്ള സംശയങ്ങള്‍ കൂടി ജനിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. എങ്കിലും ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രമണിഞ്ഞ വില്ലന്റെ വ്യക്തമായൊരു മുഖം ട്രെയ്‌ലറില്‍ കാണിച്ചിട്ടില്ല. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ആണ് സിനിമയുടെതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. കലാഭവന്‍ ഷാജോണ്‍ അടക്കമുള്ള താരങ്ങളെയും ട്രെയ്‌ലറില്‍ കാണാം. ‘ലൂസിഫര്‍’ സിനിമയിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളും എമ്പുരാനില്‍ ഉണ്ടാകും എന്ന സൂചനയാണ് ഇത് നല്‍കിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയ്‌ലര്‍ എത്തുമെന്ന് ആയിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികള്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രെയ്‌ലര്‍ അര്‍ധരാത്രി എത്തിയത് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ ഒരു മിഡ്‌നൈറ്റ് സര്‍പ്രൈസ് അല്ല. ട്രെയ്‌ലര്‍ ലീക്ക് ആയതോടെ പാതിരാത്രി തന്നെ പുറത്തുവിടുകയായിരുന്നു എന്നാണ് വിവരം.

മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ ആഗോള റിലീസ് ആയി തിയേറ്ററുകളില്‍ എത്തുന്നത്. മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന സിനിമയാണ് എമ്പുരാന്‍. ആശിര്‍വാദ് സിനിമാസ്, ലൈക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. എമ്പുരാന്‍ കര്‍ണാടകയില്‍ വിതരണത്തിന് എത്തിക്കുന്നത് പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണം ചെയ്യുന്നത് അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്രയിലും തെലങ്കാനയിലും നിര്‍മ്മാതാവ് ദില്‍ രാജുവും എസ്വിസി റിലീസും ചേര്‍ന്നാണ് വിതരണം. ഫാര്‍സ് ഫിലിംസ്, സൈബപ് സിസ്റ്റംസ് ഓസ്‌ട്രേലിയ എന്നിവരാണ് ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ പ്രൈം വീഡിയോയും ആശിര്‍വാദ് ഹോളിവുഡും ചേര്‍ന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആര്‍എഫ്ടി എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി ആണ് തിരക്കഥ നിര്‍വഹിക്കുന്നത്. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് സിനിമയിലുള്ളത്. പൂര്‍ണമായും അനാമോര്‍ഫിക് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത സിനിമയുടെ മൂന്നാം ഭാഗവും ഇതേ ഫോര്‍മാറ്റില്‍ തന്നെയാവും ഒരുക്കുക എന്ന് സംവിധായകന്‍ പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പേയ്മെന്റ്? ഇനി പിഐപി ബെനഫിറ്റ് കിട്ടാന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണം? വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം.

പൊതുജനക്ഷേമ മേഖലയില്‍ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ 36 ലക്ഷത്തോളം പേര്‍ കൈപ്പറ്റുന്ന ഡിസെബെലിറ്റി ബെനഫിറ്റിനെയും ബാധിക്കും. പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റി (പി ഐ പി) നുള്ള അര്‍ഹത  നേടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിത സാഹചര്യങ്ങളും ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുന്നതും അടിസ്ഥാനമാക്കി ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ, അവശരും അംഗപരിമിതരുമായവരെ സഹായിക്കുന്നതിനുള്ള പദ്ധതിയാണ് പി ഐ പി.

എന്നാല്‍, 2026 നവംബര്‍ മുതല്‍, ഇതിലെ ഡെയ്ലി ലിവിംഗ് ഘടകത്തിന് അര്‍ഹത നേടാന്‍ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന് ചുരുങ്ങിയത് നാല് സ്‌കോറുകള്‍ എങ്കിലും നേടേണ്ടതായി വരും. അതുപോലെ യൂണിവേഴ്സല്‍ ക്രെഡിറ്റിലെ വര്‍ക്ക് കേപ്പബിലിറ്റി അസെസ്‌മെന്റിലും മാറ്റങ്ങള്‍ വരുത്തും. ആരോഗ്യ പ്രശ്നങ്ങള്‍ നിമിത്തം ജോലി ചെയ്യാന്‍ ആകാത്തവര്‍ക്ക് നല്‍കുന്ന ഇന്‍കപ്പാസിറ്റി ബെനെഫിറ്റ് പേയ്‌മെന്റ്  കണക്കാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. 2028 മുതല്‍ ഇത് കണക്കാക്കുന്ന രീതിക്ക് മാറ്റം വരും.

ജോലി ചെയ്യുന്നതിനുള്ള ആരോഗ്യം പരിശോധിക്കുന്നതിനും പകരമായി ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള കഴിവായിരിക്കും പുതിയ രീതിയില്‍ പരിഗണിക്കുക. നിലവില്‍ 36 ലക്ഷ പേരൊളം ഇംഗ്ലണ്ടിലും, വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമായി പി ഐ പി വാങ്ങുന്നുണ്ട്. സ്‌കോട്ട്‌ലാന്‍ഡില്‍ സമാനമായ ആനുകൂല്യത്തിന് അഡള്‍ട്ട് ഡിസെബിലിറ്റി പേയ്‌മെന്റ് എന്നാണ് പറയുന്നത്. ഇത് രണ്ട് ഭാഗങ്ങളായിട്ടാണ് കണക്കാക്കുന്നത്. രണ്ടിലും ഉയര്‍ന്ന നിരക്കും താഴ്ന്ന നിരക്കുമുണ്ട്. ഡെയ്ലി ലിവിംഗ് പാര്‍ട്ടില്‍ കുറഞ്ഞത് പ്രതിവാരം 72.65 പൗണ്ടും കൂടിയത് 108.55 പൗണ്ടുമാണ്. മൊബിലിറ്റി പാര്‍ട്ടില്‍ ഇത് യഥാക്രമം 28.70 പൗണ്ടും 75.75 പൗണ്ടുമാണ്.

ദീര്‍ഘകാലമായി ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളോ അംഗപരിമിതി മൂലമോ, ദൈന്യംദിന കാര്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കാനാകാതെ വരികയോ തൊഴില്‍ എടുക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നവര്‍ക്കുള്ളതാണ് ഈ നികുതി രഹിത ബെനെഫിറ്റ്. തൊഴില്‍ എടുക്കുന്നവര്‍, നീക്കിയിരുപ്പ് സമ്പാദ്യം ഉള്ളവര്‍, മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇതിന് അര്‍ഹതയുണ്ടായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇത് വരുമാനത്തെ ആശ്രയിച്ച് നിശ്ചയിക്കുന്ന ആനുകൂല്യമല്ല എന്നര്‍ത്ഥം. സാധാരണയായി ഇത് നാല് ആഴ്ച കൂടുമ്പോഴാണ് വിതരണം ചെയ്യുന്നത്.

ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. ഭക്ഷണം പാചകം ചെയ്യുക, പോഷകാഹരങ്ങള്‍ കഴിക്കുക, ആരോഗ്യ നില നിരീക്ഷിക്കുക, കുളിക്കുകയും അലക്കുകയും ചെയ്യുക തുടങ്ങി നാല് പ്രവര്‍ത്തനങ്ങള്‍ ആകും പുതിയ സമ്പ്രദായത്തില്‍ വിലയിരുത്തുക.  ഇവയില്‍ ഓരോന്നും സ്വയം ചെയ്യാന്‍ കഴിയുന്നെങ്കില്‍ പൂജ്യം സ്‌കോര്‍ ആയിരിക്കും ലഭിക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റുള്ളവരില്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതിനനുസരിച്ച് സ്‌കോര്‍ വര്‍ദ്ധിച്ചു വരും. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന് ചുരുങ്ങിയത് 4 സ്‌കോര്‍ എങ്കിലും ലഭിക്കുന്നവര്‍ക്ക് മാത്രമായിരിക്കും 2028 മുതല്‍ ഇതിനുള്ള അര്‍ഹത.

ഐപിഎല്‍ 2025: 13 വേദിയിലും ഉദ്ഘാടന ചടങ്ങുകള്‍; മാറ്റ് കൂട്ടാന്‍ ബോളിവുഡ് താരങ്ങളും ഗായകരും; ഇത്തവണ ഐപിഎല്‍ കൂടുതല്‍ കളറാക്കാന്‍ ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനെട്ടാം സീസണ്‍ ശനിയാഴ്ച (മാര്‍ച്ച് 22) കൊല്‍ക്കത്തയില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. ഐപിഎല്‍ 2025 സീസണ്‍ ഉദ്ഘാടനത്തിന് മുന്നോടിയായി, ഐപിഎല്ലിന്റെ 18 വര്‍ഷം ആഘോഷിക്കുന്നതിനായി, ഈ വര്‍ഷം 13 വേദികളിലും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ നടത്താനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ).

കൊല്‍ക്കത്തയിലെ മെഗാ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും ഗായകരും എല്ലാം ഭാഗമാകും. ഇതിന് പുറമെയാണ് മറ്റ് വേദികളിലും സെലിബ്രിറ്റികളെ പങ്കെടുപ്പിക്കാന്‍ ബിസിസിഐ തീരുമാനം. ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗായിക ശ്രേയാ ഘോഷാല്‍, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, ദിഷ പഠാണി, പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്ല, അര്‍ജിത് സിംഗ് എന്നിവരെല്ലാം 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാനെത്തും. ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായും പങ്കെടുക്കും. മറ്റ് 12 വേദികള്‍ക്കായി പല കലാകാരന്മാരുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാനാകുക. ഉദ്ഘാടന ചടങ്ങും തത്സമയ സംപ്രേക്ഷണമുണ്ടാകും. മാര്‍ച്ച് 22 മുതല്‍ മെയ് 25 വരെ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജയ്പൂര്‍, അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ്, ധര്‍മ്മശാല, ഗുവാഹത്തി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഐപിഎല്‍ 2025 മത്സരങ്ങള്‍ നടക്കുക.

പാര്‍ക്കിംഗ് പെനാലിറ്റി നോട്ടീസ് കിട്ടിയാലുടന്‍ ഓടിപ്പോയി പിഴ അടക്കേണ്ടതില്ല; നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച പാര്‍ക്കിംഗ് ഫൈൻ പോരാടി വിജയിക്കാം.

പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പലര്‍ക്കും ഏറെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇതിന് പ്രധാന കാരണം, പ്രധാനപ്പെട്ട രണ്ട് തരം പാര്‍ക്കിംഗ് ടിക്കറ്റുകളും മഞ്ഞ നിറത്തിലുള്ളതാണെന്നതും, രണ്ടിലും പേര് ചുരുക്ക രൂപത്തില്‍ എഴുതിയിരിക്കുന്നത് പി സി എന്‍ എന്നായതിനാലുമാണെന്ന് ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷന്‍ (ബി പി എ) പറയുന്നു. ഇതില്‍ ഒരു ടിക്കറ്റിലെ പി സി എന്‍ എന്നതിന്റെ പൂര്‍ണ്ണരൂപം പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് എന്നാണ്. ഇത് സാധാരണയായി പൊതു ഇടങ്ങളില്‍ നിയമ വിരുദ്ധമായ പാര്‍ക്കിംഗിന് കൗണ്‍സിലുകള്‍ നല്‍കുന്ന പിഴ നോട്ടീസ് ആണ്.

ഹൈ സ്ട്രീറ്റിലോ കൗണ്‍സില്‍ കാര്‍ പാര്‍ക്കുകളിലോ ക്രമവിരുദ്ധമായ പാര്‍ക്കിംഗിന് ലഭിക്കുന്ന പിഴയാണ് ആ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്. രണ്ടാമത്തെ പി സി എന്‍ എന്നത് പാര്‍ക്കിംഗ് ചാര്‍ജ്ജ് നോട്ടീസ് ആണ്. സ്വകാര്യ പാര്‍ക്കിംഗ് കമ്പനികളോ ഭൂവുടമകളോ നിങ്ങള്‍ക്ക് നല്‍കുന്നതാണിത്. ഉദാഹരണത്തിന്, ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ പാര്‍ക്കിംഗില്‍ കൂടുതല്‍ സമയം പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇത്താത്തിലുള്ള ഒരു ടിക്കറ്റ് ലഭിക്കും.

മറ്റ് രണ്ട് തരത്തിലുള്ള പാര്‍ക്കിംഗ് ഫൈനുകള്‍ കൂടി നിലവിലുണ്ട്. പൊതുയിടവുമായി ബന്ധപ്പെട്ട് ചില കൗണ്‍സിലുകള്‍ നല്‍കുന്ന എക്സസ് ചാര്‍ജ്ജ് നോട്ടീസ് ആണ് അതിലൊന്ന്. സമാനമായ രീതിയില്‍, റെഡ് റൂട്ട് പോലുള്ള ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പോലീസും പിഴ നോട്ടീസ് നല്‍കിയെക്കും. ഇതില്‍ ഏതായാലും പിഴ നോട്ടീസ് ലഭിച്ചാല്‍ ഉടനടി പിഴ അടക്കേണ്ടതില്ല. ആദ്യം ആ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കുക.

അതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ആ പിഴ നോട്ടീസ് റദ്ദാക്കപ്പെട്ടേക്കും. ഉദാഹരണത്തിന് സ്ഥലം, സമയം എന്നിവ പരിശോധിച്ച്, ആ സമയത്ത് നിങ്ങള്‍ എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഉറപ്പു വരുത്തുക. അപ്പീലിന് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനായി തെളിവുകള്‍ ശേഖരിക്കുക. നിങ്ങള്‍ തിരികെ കാറിനടുത്തേക്ക് വരുമ്പോള്‍, വിന്‍ഡ്‌സ്‌ക്രീനിലാണ് പാര്‍ക്കിംഗ് ടിക്കറ്റ് കാണുന്നതെങ്കില്‍, ഉടനടി, ചുറ്റുമുള്ള റോഡ് സൈനുകളുടെയും റോഡ് മാര്‍ക്കിംഗുകളുടെയും തത്സമയ ഫോട്ടോകള്‍ എടുക്കുക.

പ്രത്യേകിച്ചും ഈ സൈന്‍ ബോര്‍ഡുകള്‍ അവ്യക്തമാണെങ്കില്‍ അവയുടെ ഫോട്ടോകള്‍ എടുക്കണം. അതുപോലെ സൈന്‍ ബോര്‍ഡുകള്‍ ഇല്ലെങ്കില്‍, അവ സ്വാഭാവികമായി എവിടെയാണോ ഉണ്ടാകേണ്ടത്, ആ ഇടത്തിന്റെ ഫോട്ടോ എടുക്കുക. അടുത്തിടെ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ്, പാര്‍ക്കിംഗ് സൈനുകള്‍ വിശദീകരിക്കുന്നതിനുള്ള  സംവിധാനം ആരംഭിച്ചിട്ടുണ്ട്. ആശയക്കുഴപ്പമുണ്ടാക്കുന്ന പാര്‍ക്കിംഗ് സൈനുകള്‍ ഉണ്ടെങ്കില്‍ അവയുടെ ചിത്രമെടുത്ത് അപ് ലോഡ് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ആ സൈനിനെ കുറിച്ചുള്ള വിശദമായ വിവരം ലഭ്യമാകും.

കൗണ്‍സില്‍ പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് ആണ് ലഭിക്കുന്നതെങ്കില്‍, അത് ലഭിച്ച് 14 ദിവസത്തിനകം ഒരു അനൗപചാരിക അപ്പീലിനായി കത്തയയ്ക്കണം. എന്തുകൊണ്ടാണ് ഈ ഫൈന്‍ റദ്ദാക്കപ്പെടേണ്ടത് എന്നത് ആ കത്തില്‍ വിശദമായി വിവരിക്കണം. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സഹചര്യങ്ങള്‍ ഉണ്ടായതു മൂലമാണ് തെറ്റായി പാര്‍ക്കിംഗ് ചെയ്തതെങ്കില്‍ അതും പറയാവുന്നതാണ്. ഈ അപേക്ഷ തള്ളിക്കളഞ്ഞാല്‍ പിന്നീട് ‘നോട്ടീസ് ടു ഓണര്‍’ എന്ന ഒരു നോട്ടീസ് നിങ്ങള്‍ക്ക് ലഭിക്കും.

പകുതി പിഴ ഒടുക്കി തലവേദന ഒഴിവാക്കണമോ അതോ ഔപചാരികമായ അപ്പീലിന് പോകണമോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് 28 ദിവസത്തെ സമയം ലഭിക്കും. ഈ അപ്പീലും നിരാകരിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അറിയിപ്പ് വരും ഈ തീരുമാനത്തെ വേണമെങ്കില്‍, നിങ്ങള്‍ക്കൊരു സ്വതന്ത്ര ട്രൈബ്യൂണലില്‍ എതിര്‍ക്കാം. അത് തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, കേസ് നടത്തിപ്പിനായി നിങ്ങള്‍ ട്രൈബ്യൂണലില്‍ നേരിട്ട് ഹാജരാകേണ്ടതുമില്ല.

ഇംഗ്ലണ്ടിലും വെയ്ല്‍സിലും ട്രാഫിക് പെനാല്‍റ്റി ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം. സ്‌കോട്ട്‌ലാന്‍ഡില്‍ ജനറല്‍ റെഗുലേറ്ററി ചേംബറിന്റെ വെബ്‌സൈറ്റ് വഴിയും ലണ്ടനില്‍, ലണ്ടന്‍ ട്രൈബ്യൂണല്‍സ് എന്ന വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാവുന്നതാണ്. സ്വകാര്യ പാര്‍ക്കിംഗ് കമ്പനിയില്‍ നിന്നാണ് ടിക്കറ്റ് ലഭിച്ചതെങ്കില്‍ ആ കമ്പനി ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റി (ഐ പി സി) യിലോ ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷനിലോ (ബി പി എ) അംഗമാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍, ആ കമ്പനി നിങ്ങള്‍ക്ക് അടുത്ത കത്തയയ്ക്കും വരെ മിണ്ടാതിരിക്കുക. അംഗങ്ങള്‍ ആണെങ്കില്‍, ആദ്യം കമ്പനിയുടെ അപ്പീല്‍ സംവിധാനത്തെയാണ് സമീപിക്കേണ്ടത്.

ഹ്രസ്വ കാല താമസത്തിന് , ഇലക്ട്രോണിക്ക് ട്രാവല്‍ ഓഥറൈസേഷന്‍ നടപ്പാക്കി യു.കെ ഗവണ്‍മെന്റ്

യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം.

2025 ഏപ്രില്‍ രണ്ടിന് ശേഷം ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കേണ്ടതായി വരും. ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്‍പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

ഇത് ഇലക്ട്രോണിക് ഓഥറൈസേഷന്‍ വഴിയോ അല്ലെങ്കില്‍ ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു വിസ ആവശ്യമില്ല. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇടിഎ ആവശ്യമായി വരും.

ഇടിഎ സംവിധാനം, മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കുക വഴി ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വലിയൊരു പരിധി വരെ തടയാനാവും എന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഹീത്രൂ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇടിഎ ആവശ്യമാണ് എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി യുകെ ഇ ടി ആപ്പ് വഴിയോ, സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഇടിഎയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഫോട്ടോഗ്രാഫ് നല്‍കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. അപകടകാരികളായവര്‍ യുകെയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ പാസ്പോര്‍ട്ടുമായി ഇടിഎ ബന്ധിപ്പിക്കും. ഇതിനായി 10 പൗണ്ട് ഫീസും ഈടാക്കുന്നുണ്ട്. ഇടിഎ ലഭിച്ചാല്‍, രണ്ട് വര്‍ഷം വരെയോ അതല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നത് വരെയോ ഏതാണ് ആദ്യം അതുവരെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍, ഓരോ തവണയും ആറുമാസത്തില്‍ കൂടുതല്‍ ബ്രിട്ടനില്‍ താമസിക്കാന്‍ കഴിയില്ല.

ടൂറിസം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍, ബിസിനസ്സ് അല്ലെങ്കില്‍ ഹ്രസ്വകാല പഠനം എന്നിവയ്ക്കായി 6 മാസം വരെ യുകെയിലേക്ക് വരാന്‍ ഇടിഎ ഉപയോഗിക്കാം.
ക്രിയേറ്റീവ് വര്‍ക്കര്‍ വിസ കണ്‍സെഷനില്‍ 3 മാസം വരെ അനുവദനീയമായ പണമടച്ച് യുകെയിലെത്താം.

യു കെ യിൽ ഇത്തവണ ചൂട് ഏറിയ വസന്ത കാലം.

spring season in the UK

യുകെയിലെ ഇത്തവണത്തെ വസന്തകാലം സാധാരണയിൽ കവിഞ്ഞ് 8°C ഓളം ചൂടേറിയതായിരിക്കുമെന്ന് റിപോർട്ട്. സെൻട്രൽ സൗത്ത് ഇംഗ്ലണ്ടിലും പടിഞ്ഞാറൻ വെയിൽസിലും ആയിരിക്കും കൂടുതൽ താപനില രേഖപ്പെടുത്താൻ സാദ്ധ്യത കൂടുതൽ. എന്നാൽ ത്തന്നെ ഇത് മേഘ സാന്ദ്രതയെക്കൂടി ആശ്രയിച്ചായിരിക്കും ഉണ്ടാകുക.
വടക്കൻ പ്രദേശങ്ങളിൽ എഡിൻബറോയിൽ 10 C ബെൽഫാസ്റ്റിൽ 13 °C ആണ് പ്രതീക്ഷിക്കുന്ന താപനില.
ഈ ആഴ്ച മ തണുത്ത രാത്രികളും ചൂടേറിയ പകലുകളും പ്രതീക്ഷിക്കുന്നു.
മെറ്റ് ഓഫീസിലെ കാലാവസ്ഥ വിദഗ്ദ്ധൻ ബെക്കി മിചേൽ പറയുന്നത് ചൂടേറിയതാണെങ്കിലും ഒരു മികച്ച വസന്തകാലം പ്രതീക്ഷിക്കാമെന്നാണ് .ഗ്രീസിൽ വടക്കൻ കാറ്റ് വീശുകയും താപനില 10-17 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യും.
എന്നാൽ യുകെയിലെ ചൂടുള്ള കാലാവസ്ഥയുടെ ഒരു കാഴ്ച അധികകാലം നിലനിൽക്കില്ല.

സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ

0
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...

WCL 2025;  ഇന്ത്യയെ യുവരാജ് നയിക്കും

0
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍  താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്  (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും.  മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...

ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

0
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...

ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും

0
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്‌സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനമാണ്...

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് 2 ന്  പ്രധാനമന്ത്രി നിർവഹിക്കും

0
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2 ന് കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ്...