Monday, April 28, 2025
Home Blog Page 4

മാർപാപ്പയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ചാൾസ് രാജാവ്; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ  സ്റ്റാർമെറും അനുശോചിച്ചു*




ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച്  ബ്രിട്ടനിലെ ചാൾസ് രാജാവും കാമിലാ രാജ്ഞിയും. ലോകമെമ്പാടുമുള്ളവർക്ക് മാർപാപ്പ നൽകുന്ന സേവനങ്ങളെയും സഭയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അടയാളമാണ്. മാർപാപ്പയുടെ വേർപാടിൽ അഗാധമായ ദുഃഖം ഉണ്ടെങ്കിലും, ലോകത്തോട് വിട പറയും മുൻപ് ഇത്രയും കാലം ഭക്തിയോടെ താൻ സേവിച്ച സഭയോടും ലോകത്തോടും ഈസ്റ്റർ ആശംസകൾ പങ്കുവെക്കാൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞത് ദുഃഖത്തെ ഒരു പരിധിവരെ ലഘൂകരിക്കുന്നതായി  ചാൾസ് രാജാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഈ മാസം ഒൻപതിനാണ്  ചാൾസ് രാജാവും ഭാര്യ കാമിലാ രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ മാർപാപ്പ ഇരുവർക്കും ഹസ്തദാനം നൽകുകയും വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു.

അനുകമ്പ, ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിനായുള്ള കരുതൽ, പൊതുവായ കാര്യങ്ങളിലെ അശ്രാന്തമായ പ്രതിബദ്ധത, ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ഫ്രാൻസിസ് മാർപാപ്പയെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണെന്ന് ചാൾസ് രാജാവിനു വേണ്ടി ബ്രിട്ടനിലെ ബക്കിങ്ങാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



ലോകത്തിലുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയുടെ  വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ  സ്റ്റാർമെർ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയെ ധൈര്യപൂർവ്വം നയിച്ച നേതൃത്വം ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേതെന്നും അഗാധമായ എളിമയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദരിദ്രരുടെയും അധഃസ്ഥിതരുടെയും മറക്കപ്പെട്ടവരുടെയും പക്ഷത്തു നിൽക്കുന്ന നേതാവായിരുന്നു മാർപാപ്പ. യുദ്ധം, പട്ടിണി, പീഡനം, ദാരിദ്ര്യം എന്നിവ അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികളെ കാണാൻ അദ്ദേഹം സമയം കണ്ടെത്തി. മനുഷ്യന്റെ ദുർബലതകളോട് ചേർന്നുനിൽക്കുമ്പോഴും മെച്ചപ്പെട്ട ലോകത്തിനായി ഊർജസ്വലമായ പ്രത്യാശ അദ്ദേഹം പുലർത്തുന്നുവെന്നും കെയർ  സ്റ്റാമെർ കൂട്ടിച്ചേർത്തു

ബാങ്കിങ് നിയമ ഭേദഗതി ബിൽ പ്രാബല്യത്തിൽ

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരംനൽകി. നിക്ഷേപകരുടെ താത്‌പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്കമ്പനി ഏറ്റെടുക്കൽ, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിയുള്ളതാണ് ബിൽ. നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതാണ് പ്രധാന ഭേദഗതി.

ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് ദൗത്യം; രണ്ടാം ഡോക്കിങ് പരീക്ഷണം വിജയം

ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വെച്ച് ഡോക്കിങ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണ പദ്ധതിയാണ് സ്‌പേഡെക്‌സ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വെച്ച് ഡോക്കിങ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്.ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിങ് പരീക്ഷണ പദ്ധതിയാണ് സ്‌പേഡെക്‌സ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

നല്ല ഇടയന് വിട; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം.88 വയസ്സായിരുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ഹോർഗെ മാരിയോ ബെർഗോഗ്ലിയോ 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കർദിനാൾ ബെർഗോഗ്ലിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയായിരുന്നു.

  അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ  മാരിയോ ജോസ് ബെർഗോഗ്ലിയോയുടെയും  റെജിന മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ജനനം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാർപാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് വത്തിക്കാനിലെ വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ അടുത്തയാഴ്ച മുതൽ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ്.

ലേബർ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ സ്കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകൾ അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂർ സൗജന്യ ചൈൽഡ് കെയറുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം വിജയകരമായാൽ അടുത്ത അധ്യയന വർഷം മുതൽ രാജ്യത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ചൊവ്വാഴ്ച മുതൽ ജൂലൈയിൽ സ്കൂൾ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയൽ റൺ. പദ്ധതി പൂർണമായും നടപ്പാക്കാൻ 30 മില്യൺ പൗണ്ടാണ് ഒരു വർഷം വേണ്ടിവരിക.അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയർത്തുന്നുണ്ട്. 30 മില്യൺ പൗണ്ട് എന്നത് ഇത്രയും ബ്രഹത്തായ പദ്ധതിക്ക് ആവശ്യമായ തുകയാകില്ലെന്നാണ് ടീച്ചേഴ്സ് യൂണിയനും ഹെഡ്ടീച്ചേഴ്സ് യൂണിയനും ചൂണ്ടിക്കാട്ടുന്നത്.

ദിവസം അരമണിക്കൂർ വീതം കണക്കാക്കുമ്പോൾ ഒരു അധ്യയന വർഷം 95 മണിക്കൂർ ചൈൽഡ് കെയറും മാതാപിതാക്കൾക്ക് പരോക്ഷമായി പദ്ധതിയിലൂടെ ലഭിക്കും. ഇങ്ങനെ ഓരോ രക്ഷിതാവിനും 450 പൗണ്ട് ലാഭിക്കാനാകുമെന്നാണ് എജ്യൂക്കേൻ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സൺ ചൂണ്ടിക്കാട്ടുന്നത്. ആദ്യഘട്ടത്തിലെ 750 സ്കൂളുകൾക്കും പദ്ധതി നടത്തിപ്പിന് ആവശ്യമായ ഗൈഡൻസും സെറ്റപ്പ് പേയ്മെന്റും നൽകിക്കഴിഞ്ഞു. 50 ശതമാനം കുട്ടികളുടെ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പുവരുത്തുന്ന സ്കൂളിന് പ്രതിവർഷം 23,000 പൗണ്ട് അലവൻസലായി ലഭിക്കും.

ഹ്രസ്വ ചിത്രം ‘ദി സിസർ കട്ട്’ യൂട്യൂബിൽ റിലീസായി

‘ദി നൈറ്റ്‘, ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ എന്നിവയ്ക്ക് ശേഷം യുകെയിലെ മലയാളി സിനിമാ സ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്ത മൂന്നാമത്തെ മലയാളം ഹ്രസ്വചിത്രമാണ് ’ദ സിസർ കട്ട്’. ബ്രിട്ടിഷ് സിനിമാതാരവും തിയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തിൽ എത്തിയ ഈ ഷോർട്ട് ഫിലിം ഇതിനകം യുട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ബ്രിട്ടിഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണമായും യുകെയിൽ ചിത്രീകരിച്ച് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. രചന: പ്രശാന്ത് നായർ പാട്ടത്തിൽ, ജിഷ്ണു വെട്ടിയാർ. ക്യാമറ: കിഷോർ ശങ്കർ, സംഗീത സംവിധാനം: ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ

യുക്മ പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു

മലയാളികള്‍ക്കിടയിലെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷന്‍) പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. മെയ് 15 വരെയാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 5 ശനിയാഴ്ച വാല്‍സാളില്‍ വെച്ച് ചേര്‍ന്ന യുക്മ ദേശീയ നിര്‍വാഹക സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകള്‍ സ്വീകരിക്കാൻ തീരുമാനിച്ചത്. യുക്മയില്‍ അംഗമാകുന്നതിലൂടെ സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകള്‍ അംഗീകരിക്കുന്നത്. അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസ്സോസ്സിയേഷനുകള്‍ secretary.ukma@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷ ഫോമുകള്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2025 മെയ് 15 ന് മുന്‍പായി മേല്‍ പറഞ്ഞ ഈ മെയിലില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

പ്രവര്‍ത്തന മികവിന്റെ വിജയകരമായ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പ്രയാണം തുടരുന്ന യുക്മ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി പ്രവാസി മലയാളി സംഘടനകള്‍ക്കിടയില്‍ തലയെടുപ്പോടെ മുന്നേറുകയാണ്. നാഷണല്‍, റീജിയണല്‍ തലങ്ങളില്‍ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം യുക്മയുടെ ഭാഗമായ, യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ (UCF), യുക്മ നഴ്സസ് ഫോറം (UNF), യുക്മ യൂത്ത് തുടങ്ങിയ സംഘടനകളും യു കെ മലയാളി സമൂഹത്തില്‍ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

യുകെ ക്രിക്കറ്റ് ലീഗില്‍ ചരിത്രം സൃഷ്ടിക്കാൻ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്

ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ ചരിത്രത്തിന് തുടക്കം കുറിച്ച് ക്രിക്കറ്റ് ലീഗ് മത്സര രംഗത്തേയ്ക്ക് സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ്. ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസി ക്ലബ്ബുകളും ക്രിക്കറ്റ് താരങ്ങളുടെ ലേലം വിളിയും ഇതിനോടകം അരങ്ങേറി.ഏലൂർ എലൈ ക്രിക്കറ്റേഴ്സ്, ആൾട്രിൻചാം ടസ്ക്കേഴ്സ്, കേരള ഗ്ലാഡിയേറ്റഴ്സ്, ഫീനിക്സ് സ്ട്രൈക്കേഴ്സ്, ആദിസ് സൂപ്പർ കിങ്‌സ്, മലബാർ മാർവെൽസ്, സ്പീഡി സ്പിന്നേഴ്സ്, ഫെയർമാർട് റോയൽസ് തുടങ്ങിയ 8 ഫ്രാഞ്ചൈസി ടീമുകളാണ് പ്ലയേഴ്സിനെ സ്വന്തമാക്കിയത്.

സമീക്ഷ നാഷണല്‍ സെക്രട്ടറി ജിജു സൈമന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്രിക്കറ്റ് പ്ലയേഴ്‌സിന്റെ ലേലം സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജെറോണ്‍ ജിജുവും സീമ സൈമനും ലേലത്തിന് തുടക്കം കുറിച്ചു. സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍ കോഡിനേറ്റ്ഴ്‌സ് ആയി വരുന്ന ലീഗ് മത്സരങ്ങള്‍ മെയ് 4 ന് ഡിസ്ബറി പാര്‍സ്വുഡ് വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 3 പിച്ചുകളിലുമായി അരങ്ങേറും. വിവിധ ഫ്രാഞ്ചൈസി ടീമുകളുടെ ഉടമസ്ഥരും കോച്ചുമാരും മാനേജരും മാരും പങ്കെടുത്ത ലേലം വിളിയുടെ വിജയത്തിനു ശേഷം പരിശീലന പരിപാടികള്‍ ആരംഭിച്ചു.
മലയാളി സമൂഹത്തിന് പുതുമയാര്‍ന്ന ലീഗ് മത്സരത്തിന് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവേശമാര്‍ന്ന പിന്തുണയാണ് കിട്ടുന്നത്. ടൂര്‍ണമെന്റ് വിജയികള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് കേരള കറി ഹൗസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും കൂടാതെ ടൂര്‍ണമെന്റിലെ മികച്ച താരം, മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍ എന്നിവര്‍ക്ക് ഏലൂര്‍ എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഉയർപ്പിന്റെ ഓർമ്മ പുതുക്കി പ്രത്യാശയുടെ ഈസ്റ്റർ


ഗാഗുൽത്താമലയിൽ കുരിശിലേറ്റപ്പെട്ട  ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ അനുസ്മരണമായാണ് ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ ആഘോഷിക്കുന്നത്. പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്റർ കാലവും എത്തുന്നത്. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ.

ക്രിസ്തു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്ന കരുതുന്ന എഡി 30ന് ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളോളം പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ലാറ്റിന്‍ പേരായ പാസ്‌ക്ക യഹൂദരുടെ പെസഹാ ആചരണത്തിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. പെസഹായില്‍ തുടങ്ങി ഉയിര്‍പ്പ് ദിനം വരെയുളള ദിവസങ്ങളാണ് പാസ്‌ക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെസഹായും ദുഃഖ വെളളിയും ദുഃഖ ശനിയും ഈസ്റ്ററുമെല്ലാമായി കൊണ്ടാടാന്‍ തുടങ്ങിയത്.

അതുപോലെ പ്രതീക്ഷയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ടകള്‍. പുരാതന മെസപ്പെട്ടോമിയയില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. തുടർന്ന് ഈസ്റ്റര്‍ മുട്ടകളുടെ പാരമ്പര്യം പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു. പല നിറത്തില്‍ ചായങ്ങള്‍ പൂശിയ കോഴി മുട്ടകള്‍ ഈസ്റ്ററിനു കൈമാറിയാണ് സന്തോഷം പങ്കുവച്ചിരുന്നത്. പല ഡിസൈനിലും ആകർഷകമായ രീതിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ട്. അന്‍പതു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും.

നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍ പെസഹാ ആഘോഷിച്ചു

നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ പെസഹാ ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകർമ്മങ്ങൾ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു. ഫാ. ജോബി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍ വിശ്വാസത്തോടെ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു .

കോളജ് വിദ്യാർത്ഥികൾക്കായും , കുടുംബ കൂട്ടായ്മകളിലും , വീടുകളിലും പെസ്സഹ അപ്പം മുറിച്ചു ,തിരുനാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് ഫാദർ ജോബി ജോൺ ഇടവഴിക്കൽ , രാജു ജോസഫ് , സോയ്മോൻ ജോസഫ് , ജോബി ജോർജ് ,ജെയിൻ സെബാസ്റ്റ്യൻ രാജു ജോർജ് , ഫ്രാൻസിസ് പോൾ ,റിജോ ദേവസ്സി, ബിനോയ് അബ്രഹാം തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുനാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി .

സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ

0
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...

WCL 2025;  ഇന്ത്യയെ യുവരാജ് നയിക്കും

0
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍  താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്  (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും.  മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...

ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

0
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...

ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും

0
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്‌സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനമാണ്...

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് മേയ് 2 ന്  പ്രധാനമന്ത്രി നിർവഹിക്കും

0
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2 ന് കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ്...