Monday, April 28, 2025
Home Blog Page 5

നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍ പെസഹാ ആഘോഷിച്ചു

നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ പെസഹാ ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകർമ്മങ്ങൾ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു. ഫാ. ജോബി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍ വിശ്വാസത്തോടെ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു .

കോളജ് വിദ്യാർത്ഥികൾക്കായും , കുടുംബ കൂട്ടായ്മകളിലും , വീടുകളിലും പെസ്സഹ അപ്പം മുറിച്ചു ,തിരുനാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് ഫാദർ ജോബി ജോൺ ഇടവഴിക്കൽ , രാജു ജോസഫ് , സോയ്മോൻ ജോസഫ് , ജോബി ജോർജ് ,ജെയിൻ സെബാസ്റ്റ്യൻ രാജു ജോർജ് , ഫ്രാൻസിസ് പോൾ ,റിജോ ദേവസ്സി, ബിനോയ് അബ്രഹാം തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുനാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി .

കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരമൊരുക്കി ലണ്ടൻ മലയാളികളുടെ വ്യത്യസ്തമായ ദുഃഖവെള്ളി ആചരണം

ലണ്ടനിലെ ഈസ്റ്റ്ഹാമിൽ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരമൊരുക്കി വ്യത്യസ്തമായ ദുഃഖവെള്ളിയാഴ്ച ആചരണം. ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് പള്ളി ആസ്ഥാനമായുള്ള സിറോ മലബാർ സെന്റ് ജോർജ് മിഷനാണ് ദുഃഖവെള്ളിയാഴ്ച ആചരണം ദൃശ്യാവിഷ്കാരം കൊണ്ട് കൂടുതൽ ഭക്തിസാന്ദ്രവും അനുഭവവേദ്യവുമാക്കിയത്.

പീഢാനുഭവ ചരിത്ര വായനയ്ക്കും പള്ളിയിലെ മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പള്ളിയങ്കണത്തിലും സമീപത്തെ സ്കൂൾ ഗ്രൗണ്ടിലുമായാണ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താ വരെയുള്ള ക്രിസ്തുവിന്റെ പീഢാനുഭവയാത്രയുടെ രംഗങ്ങൾ ദൃശ്യവൽകരിച്ചത്. ആയിരത്തിലധികം വിശ്വാസികൾ പ്രാർഥനാനിർഭരമായി ചടങ്ങുകളിൽ സംബന്ധിച്ചു.

പീലാത്തോസിന്റെ അരമനയിലെ കുറ്റവിചാരണയും, ഗാഗുൽത്തായിലേക്കുള്ള യാത്രയിൽ മാതാവും യേശുവും കണ്ടുമുട്ടുന്നതും, ശിമയോൻ യേശുവിന്റെ കുരിശു ചുമക്കുന്നതും, ഭക്തയായ വേറോനിക്ക യേശുവിന്റെ തിരുമുഖം തുടയ്ക്കുന്നതും, യേശുവിന്റെ മരണനിമിഷങ്ങളും, യേശുവിന്റെ തിരുശരീരം മരണശേഷം മാതാവിന്റെ മടിയിൽ കിടത്തുന്നതുമെല്ലാം അതേപടി ആവിഷ്കരിച്ചായിരുന്നു കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും പൂർത്തിയാക്കിയത്. പോളച്ചൻ തളിയൻ, ബിജു കെ ജോസ്, ലണ്ടൻ കലാഭവൻ ഡയറക്ടർ ജയ്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴിയുടെ ഈ ദൃശ്യാവിഷ്കാരം.

റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍ അധ്യക്ഷയായി ഇന്ത്യന്‍ വംശജ

ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍(ആര്‍സിപി) 123മത് അധ്യക്ഷയായി ഡോ.മുംതാസ് പട്ടേലിനെ തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള 40,000 അംഗങ്ങളുള്ള ഡോക്ടര്‍മാരുടെ കൂട്ടായ്മയുടെ തലപ്പത്തേയ്ക്കാണ് ഒരു ഇന്ത്യാക്കാരി നടന്ന് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി ഡോ.മുംതാസ് വടക്കന്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലാണ് ജനിച്ചത്. മാഞ്ചസ്റ്ററില്‍ നെഫ്രോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരുന്നു ഇവർ  ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയാണ്. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ ആര്‍സിപിയെ ഏറ്റവും മികച്ച സംഘടനയാക്കി മാറ്റുമെന്ന് ഡോ. മുംതാസ് പറഞ്ഞു. രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

2024 ജൂണ്‍ മുതല്‍ ആര്‍സിപിയിലെ മുതിര്‍ന്ന സെന്‍സര്‍, വിദ്യാഭ്യാസ-പരിശീലന പരിപാടിയുടെ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ച് വരികയാണ്. അധ്യക്ഷ പദവിയിലേക്ക് എത്തിയതോടെ ഇവര്‍ ട്രസ്റ്റംഗവുമാകും. ആര്‍സിപി ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഡോ.മുതാംസ് ഈ ചുമതല ഏറ്റെടുക്കുന്നതെന്നും അഖണ്ഡതയോടെയും ഐക്യത്തോടെയും സംഘടനയെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് ആകുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ആര്‍സിപി ട്രസ്റ്റ് അധ്യക്ഷ ഡോ.ഡയാന വാല്‍ഫോര്‍ഡ് സിബിഇ പറഞ്ഞു.ഡോ. മുംതാസ് ബ്രിട്ടണിലും രാജ്യാന്തര തലത്തിലും വിവിധ വിദ്യാഭ്യാസ -നേതൃത്വ കോഴ്സുകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ്. മികച്ച കിഡ്നി രോഗ വിദഗ്ദ്ധയുമാണ്. നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഡോക്ടര്‍മാര്‍ക്ക് മതിയായ പിന്തുണ നല്‍കാനും അവര്‍ക്കാകുമെന്ന പ്രതീക്ഷയും ആര്‍സിപി റസിഡന്റ് ഡോക്ടേഴ്സ് സമിതി സഹ അധ്യക്ഷരായ ഡോ. ആന്റണി മാര്‍ട്ടിനെല്ലിയും ഡോ. കാതറീന്‍ റൊവാനും പങ്കുവച്ചു.

ട്രൂ കോളറിലല്ലാതെ വിളിക്കുന്നത് ആരെന്നറിയാം ഇനി സിഎൻപിയിലൂടെ



നമ്മുടെയൊക്കെ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍, അത് സേവ് ചെയ്തിട്ടില്ലാത്ത നമ്പറാണെങ്കില്‍ വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കണ്ടേ? അങ്ങനെയെങ്കിൽ ടെലികോം സേവന കമ്പനികള്‍ തന്നെ കോള്‍ വരുമ്പോള്‍ അതാരാണെന്ന വിവരം നല്‍കിയാലോ? അങ്ങനൊരു സൗകര്യം
വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ്. കോള്‍ വരുമ്പോള്‍ നമ്പറിനൊപ്പം ആരാണ് വിളിക്കുന്നതെന്ന് കാണിക്കുന്നതിനുള്ള പരീക്ഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക്
നിര്‍ദേശം നല്‍കിയിരിക്കുകയാണ് ടെലികോം വകുപ്പ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃതൃങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോളര്‍ നെയിം പ്രസന്റേഷന്‍ അഥവാ സിഎന്‍പി എന്നാണ് പദ്ധതിയുടെ പേര്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഇതിന്റെ ആദ്യഘട്ട പരീക്ഷണം നടന്നിരുന്നു. റിലയന്‍സ്, ജിയോ, ഭാരതി, എയര്‍ടെല്‍ കമ്പനികളാണ് പരീക്ഷണം നടത്തിയത്. വോഡഫോണും,വിഐയും ഉടന്‍ പരീക്ഷണത്തിന് തുടക്കമിടും. വരും മാസങ്ങളില്‍ രാജ്യവ്യാപകമായി ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 4ജി, 5ജി ഉപഭോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക. ട്രൂകോളര്‍ പോലെയുള്ള ആപ്പുകള്‍ ഇതിനായി ക്രൗഡ് സോഴ്സ് ഡേറ്റയെ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ ആധികാരികമായ കെ.വൈ.സി. വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടെലികോം കമ്പനികള്‍ കോളര്‍ ഐഡികള്‍ പ്രദര്‍ശിപ്പിക്കുക.

നാസയുടെ പ്രായം കൂടിയ സഞ്ചാരി; ജന്മദിനത്തിൽ ഭൂമിയിലേയ്ക്ക്



നാസയിലെ  പ്രായം കൂടിയ ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിറ്റ് തന്റെ 70-ാം ജന്മദിനമായ ഇന്ന് ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തും. ഇപ്പോൾ നിലയത്തിൽ കഴിയുന്ന പെറ്റിറ്റ് 3520 തവണ ഭൂമി ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. എക്‌സ്‌പെഡിഷന്‍ 6, എക്‌സ്‌പെഡിഷന്‍ 30/31, സ്‌പേസ് ഷട്ടില്‍ എന്‍ഡീവര്‍ എന്നീ ദൗത്യങ്ങളില്‍ പങ്കെടുത്ത പെറ്റിറ്റിന്റെ നാലാം ദൗത്യമാണ് ഇപ്പോള്‍ നടക്കുന്നത്.   ദൗത്യത്തിന്റെ ഭാഗമായി 220 ദിവസം പെറ്റിറ്റ് ബഹിരാകാശത്ത് ചെലവഴിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ആകെ 590 ദിവസം ബഹിരാകാശത്ത് കഴിഞ്ഞുവെന്ന നേട്ടംവും അദ്ദേഹം കൈവരിച്ചു. 15 കോടി കിലോമീറ്ററിലേറെ ബഹിരാകാശത്ത് സഞ്ചരിച്ച് ബഹിരാകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ചകളുടെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏപ്രില്‍ 19 ന് ഈസ്റ്റേണ്‍ ടൈം വൈകീട്ട് 5.57 ന് (ഇന്ത്യന്‍ സമയം ഏപ്രില്‍ 20 ന് പുലര്‍ച്ചെ 3.27ന്) റഷ്യയുടെ സോയൂസ് എംഎസ്-26 പേടകത്തിലാണ് ഡോണ്‍ പെറ്റിറ്റ് ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടുക. അദ്ദേഹത്തോടൊപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ അലക്‌സി ഒവ്ചിനിന്‍, ഐവന്‍ വാഗ്നര്‍ എന്നിവരും ഭൂമിയിലേക്ക് തിരിക്കും. കസാഖിസ്ഥാനിലെ കസാഖ് സ്റ്റെപ്പ് സമതലത്തില്‍ പ്രാദേശിക സമയം ഏപ്രില്‍ 20 ന് രാവിലെ 6.20 ന് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം വന്നിറങ്ങുന്നത്.

2025ലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ ടൈം മാഗസിൻ പട്ടികയിൽ മുന്നിലെത്തി സ്റ്റാർമെറും ട്രംപും*



2025ലെ ഏറ്റവും സ്വാധീനമുള്ള ലോക നേതാക്കളുടെ പട്ടികയിൽ മുന്നിലെത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ.  മെക്സിക്കയുടെ വനിതാ പ്രസിഡ‍ന്റ് ക്ലൗദിയ ഷെയിൻബോം, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എന്നിവരാണ് യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ടൈം മാഗസിനാണ് പട്ടിക പുറത്തുവിട്ടത്.  വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒയും ഇന്ത്യൻ വംശജയുമായ രേഷ്മ കെവൽരമണിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.  

ടൈം മാഗസിന്റെ പട്ടികയിൽ ‘ആർട്ടിസ്റ്റ്’ വിഭാഗത്തിൽ എഡ് ഷീരനും സ്കാർലറ്റ് ജൊഹാൻസനും മുന്നിലെത്തി. ലോക നേതാക്കളുടെ പട്ടികയിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകനുമായ മുഹമ്മദ് യൂനുസ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.

2024ലെ പട്ടികയിൽ ബോളിവു‍ഡ് നടി ആലിയ ഭട്ട്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർ ഉൾപ്പെട്ടിരുന്നു. 2021ലെ ടൈം മാഗസിൻ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെട്ടു. യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ, അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി, സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കാൻകലാപം നയിച്ച അഹമ്മദ് അൽ-ഷറ എന്നിവരും ഈ വർഷത്തെ ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അമേരിക്കക്ക് വേറെ പണിയുണ്ട്! റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം, എത്രയും വേഗം സമാധാന കരാറില്‍ ഒപ്പിടണം

അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതല്‍ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഡോണള്‍ഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു.

മാസങ്ങള്‍ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കാത്തതില്‍ ട്രംപ് അസ്വസ്ഥനാണെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവിലായി വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവരുന്ന വാർത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യക്കും യുക്രൈനും അമേരിക്കൻ പ്രസിഡന്‍റ് അന്ത്യശാസനം നല്‍കിക്കഴിഞ്ഞെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നീണ്ടുപോകുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ റൂബിയോ വ്യക്തമാക്കി. സമാധാന ചര്‍ച്ച കൂടുതല്‍ നീളുന്നത് അംഗീകരിക്കാനാകില്ലെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ട്രംപെന്നാണ് വ്യക്തമാകുന്നത്.

ഏറ്റവും വേഗത്തില്‍, കൂടിപ്പോയാല്‍ ആഴ്ചകള്‍ക്കകം തന്നെ റഷ്യയും യുക്രൈനും സമാധാന കരാറില്‍ ഒപ്പുവയ്ക്കണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന നി‍ർദ്ദേശം. അതല്ലാത്ത പക്ഷം റഷ്യ – യുക്രൈൻ സമാധാന ചർക്കകളില്‍ നിന്ന് യു എസ് പിന്മാറുമെന്ന നിലപാടിലാണ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇനിയും വൈകുകയാണെങ്കില്‍ സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറേണ്ടി വരുമെന്നും തങ്ങള്‍ക്ക് മറ്റ് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നുമുള്ളതാണ് അമേരിക്കയുടെ നിലപാടെന്ന് മാര്‍ക്കോ റൂബിയോ വിവരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. റഷ്യയുമായി നടത്തിയ നീക്കപോക്കുകളും വിജയം കാണാതായതോടെയാണ് ട്രംപ്, സമാധാന ചർച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

*ആർട്ടെമിസ് 2 ദൗത്യത്തിനായി മത്സരം ആരംഭിച്ച് നാസ*



അന്തര്‍ദേശീയ തലത്തില്‍ ഒരു ഡിസൈന്‍ മത്സരം ആരംഭിച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വരാനിരിക്കുന്ന ആര്‍ട്ടെമിസ് 2 ദൗത്യത്തിന് വേണ്ടി ഒരു ഭാഗ്യചിഹ്നം (Mascot) രൂപകല്‍പന ചെയ്യുകയാണ് വേണ്ടത്. മനുഷ്യരെ വഹിച്ചുള്ള ആദ്യ ആര്‍ട്ടെമിസ് ദൗത്യമാണ് ആര്‍ട്ടെമിസ് 2. സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ എന്ന് വിളിക്കുന്ന ഇത്തരം ഭാഗ്യ ചിഹ്നങ്ങള്‍ സാധാരണ ബഹിരാകാശ ദൗത്യങ്ങളില്‍ പേടകങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാറുണ്ട്. ആര്‍ട്ടെമിസ് 2 ദൗത്യത്തിന് ഉപയോഗിക്കുന്ന ഓറിയോണ്‍ പേടകം ഭൂഗുരുത്വ പരിധിവിട്ട് ബഹിരാകാശത്തെ ഭാരമില്ലായ്മയിലേക്ക് പ്രവേശിക്കുന്നതോടെ ഈ സീറോഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ പേടകത്തിനുള്ളില്‍ ഒഴുകി നടക്കും. ലോകത്തെമ്പാടുമുള്ള എഞ്ചിനീയര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യചിഹ്നത്തിന് നാലംഗ സംഘത്തിനൊപ്പം ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമാകാന്‍ സാധിക്കും.വ്യക്തികള്‍, മൃഗങ്ങള്‍, ഏതെങ്കിലും സംഘടനയെയോ വിഭാഗത്തേയോ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും വസ്തുക്കള്‍ എന്നിവയുടെ രൂപത്തിലാണ് സാധാരണ ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത്. ബഹിരാകാശ പേടകങ്ങളിലും ഇത്തരം രൂപങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ ഒരു സ്‌നൂപ്പി പാവയായിരുന്നു ഭാഗ്യചിഹ്നമായി ഉപയോഗിച്ചത്. നാസയ്ക്ക് വേണ്ടതും അതുതന്നെ, ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗ്യചിഹ്നമായി ഉപയോഗിക്കാന്‍ ഒരു കുഞ്ഞന്‍ പാവയെ വേണം. അത് രൂപകല്‍പന ചെയ്യുന്നതാണ് മത്സരം.  ദൗത്യത്തിനോട് ഇണങ്ങുന്ന അര്‍ത്ഥവത്തായ ഒന്നായിരിക്കണം രൂപകൽപന ചെയ്യേണ്ടത്. ബഹിരാകാശത്ത് ഉപയോഗിക്കാന്‍ അനുയോജ്യമായതും ആയിരിക്കണം. ഈ ഭാഗ്യ ചിഹ്നങ്ങള്‍ നിര്‍മിക്കുന്നതിന് ചില സാങ്കേതിക മാനദണ്ഡങ്ങളും നാസ നല്‍കുന്നുണ്ട്. മത്സരാര്‍ഥികള്‍ നിര്‍മിക്കുന്ന ഡിസൈനുകള്‍ 6 ഇഞ്ച് ക്യൂബിനുള്ളില്‍ ഒതുങ്ങുന്നതായിരിക്കണം. ഭാരം 0.75 പൗണ്ടില്‍ (340.19 ഗ്രാം) കൂടാന്‍ പാടില്ല. കോട്ടണ്‍, പോളിയെസ്റ്റര്‍, ഫോക്‌സ് ഫര്‍, കെവ്‌ലാര്‍, ബീറ്റാ ക്ലോത്ത് പോലുള്ള ബഹിരാകാശത്ത് സുരക്ഷിതമായി ഉപയോഗിക്കാനാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവ ആയിരിക്കണം. ഏതെങ്കിലും രാജ്യത്തിന്റെ പതാകകളുമായോ ചിഹ്നങ്ങളുമായോ സാമ്യമുള്ളവ അകാൻ പാടില്ല. നാസയുടെ സ്വന്തം ബ്രാന്റിങും ഉള്‍പ്പെടുത്തരുത്.

യൂറോപ്പിൽ വരും ദിവസങ്ങളിൽ രക്ത മഴയ്ക്ക് സാധ്യത

സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യന്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്ന് ചുവന്ന മേഘങ്ങള്‍ രൂപം കൊള്ളുകയും രക്തമഴയായി, അല്ലെങ്കില്‍ ചുവന്ന മഴയായി നിലത്തു പൊഴിഞ്ഞേക്കുമെന്ന് കലാവസ്ഥാ വിദഗ്ധന്‍ ഡൊമിനിക് യുംഗ് പ്രവചിച്ചു. മരുഭൂമിയിലെ സഹാറന്‍ പൊടിയുടെ വലിയ വേലിയേറ്റം യൂറോപ്പിലേക്ക് നീങ്ങി ആദ്യം ഓസ്ട്രിയയിലും തെക്കന്‍ ജര്‍മ്മനിയുടെ ചില ഭാഗങ്ങളിലും എത്തുകയും ഇത് ശക്തമായ ഇടിമിന്നലിനുശേഷം, രക്തമഴയായി പെയ്തേയ്ക്കാം എന്നാണ് വിദഗ്ധന്‍ പറയുന്നത്.

ജര്‍മ്മന്‍ വെതര്‍ സര്‍വീസ് പറയുന്നത് അനുസരിച്ച്, തെക്കുപടിഞ്ഞാറന്‍ ഭാഗത്തു നിന്നും നേരിയ വായു ബവേറിയയില്‍ എത്തും. പകല്‍ സമയത്ത് ഇത് ഭാഗികമായി അസ്ഥിരമാകും. ഒറ്റപ്പെട്ട ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫ്രാങ്കോണിയയിൽ. ഇവിടെ ആലിപ്പഴ വര്‍ഷവും മണിക്കൂറില്‍ 50 കി.മീ വേഗതയുള്ള കാറ്റും, കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാദേശികമായി കനത്ത മഴയും പെയ്തേയ്ക്കും. വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള പൊടിപടലം ജര്‍മ്മനിയില്‍ എത്തുമെന്നാണ് പ്രവചനം.

കിഴക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഈസ്ററര്‍ ഞായറാഴ്ച വരെ മഴയുണ്ടാകില്ല, വളരെ ചൂടായിരിക്കും. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 28 അല്ലെങ്കില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയുണ്ടാവും. തെക്ക് പ്രധാനമായും വരണ്ടതും സുഖകരവുമായ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും വെള്ളിയാഴ്ച രാവിലെ വരെ പ്രതീക്ഷിക്കുന്നുണ്ട്.

“രക്തമഴ” കാര്‍ പെയിന്റിന് ദോഷകരമാണ്. പെയിന്റിന് കേടുപാടുകള്‍ വരുത്താതെ കാറിലെ പൊടി നീക്കം ചെയ്യാന്‍, വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. ഇത് സാധ്യമല്ലെങ്കില്‍, കാറിലെ പൊടി വേഗത്തില്‍ കഴുകി കളയണം.കാരണം ജനലുകൾ, ഹെഡ്ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍ എന്നിവ ദൃശ്യപരതയെ തടസ്സപ്പെടുത്തുകയും ഡ്രൈവിംഗ് സുരക്ഷയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കാര്‍ വൃത്തിയാക്കുമ്പോള്‍, കൈകൊണ്ട് കഴുകുകയോ ഹോസ് ഉപയോഗിച്ച് സ്പ്രേ ചെയുന്നതോ പല സ്ഥലങ്ങളിലും അനുവദനീയമല്ലെന്ന് കാര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്. അനുവദനീയമായ ഇടങ്ങളില്‍ കൈകൊണ്ട് വൃത്തിയാക്കാം. പക്ഷേ ഇതിന് ധാരാളം വെള്ളം ആവശ്യമാണ്. അല്ലാത്തപക്ഷം സ്പോഞ്ച് മണല്‍ കണങ്ങളെ പെയിന്റില്‍ തടവുകയും പോറലുകള്‍ ഉണ്ടാക്കുകയും ചെയ്യും.

ചൊവ്വാഴ്ച ബവേറിയയില്‍ 23 ഡിഗ്രി വരെ എത്തി. ദുഃഖവെള്ളിയാഴ്ച താപനില 25 ഡിഗ്രി വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിഴക്കന്‍ ജര്‍മ്മനിയിലും വേനല്‍ക്കാലത്തിന്റെ ആദ്യ ദിവസങ്ങള്‍ നല്ലതായി വരുമെന്നാണ് പ്രവചനം.

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് 8കെ റെക്കോഡിങ്; തുടക്ക വില 99,000 രൂപയിലേക്ക്

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വിഡിയോ റെക്കോഡിങ് റെസലൂഷന്‍ 8കെ ആയി വർധിപ്പിച്ചേക്കുമെന്ന് സൂചന.

ഒരു ചൈനീസ് ലീക്കറാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്. നിലവില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായ ഐഫോണ്‍ 16 പ്രോ സീരിസിന്റെ പരമാവധി റെക്കോഡിങ് റെസലൂഷന്‍ 4കെ ആണ്.

8കെ വിഡിയോ ഷൂട്ട് ചെയ്താല്‍, 4കെ റെക്കോഡിങിനെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന ഫുട്ടേജ് ലഭിക്കുമെങ്കിലും ഇവ സ്റ്റോറേജ് സ്പെയ്സ് കൂടുതൽ ആവശ്യമായി വന്നേക്കാം. ഫയല്‍ സൈസ് കുറയ്ക്കാനുള്ള എന്തെങ്കിലും മാജിക് കൂടെ ആപ്പിള്‍ പുറത്തെടുക്കുമോ എന്നാണ് അറിയേണ്ടത്.

മിക്ക സ്‌ക്രീനുകള്‍ക്കും 8കെ ഫുട്ടേജിന്റെ അധിക റെസലൂഷന്‍ പ്രദര്‍ശിപ്പിക്കാനാവില്ല. പല സാധാരണ കംപ്യൂട്ടറുകളും ഇത് എഡിറ്റ് ചെയ്യാന്‍ ശേഷിയില്ലാതെ പരുങ്ങുകയും ചെയ്യും. എന്നാല്‍, ഈ ശേഷിയുമായി എത്തുന്ന പുതിയ ഐഫോണുകളും മറ്റും അതിന് സജ്ജമായിരിക്കും.

അതേസമയം, ഐഫോണ്‍ 17 പ്രോയ്ക്ക് ഇതുവരെ പരിചിതമായ ഡിസൈന്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. പ്രതീക്ഷിക്കുന്ന മാറ്റം പിന്‍ക്യാമറ ഐലന്റ് ഫോണിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്തിച്ചേക്കുമെന്നതു മാത്രമാണ്. ഡിസൈന്റെ കാര്യത്തില്‍ മറ്റു കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലത്രെ. ഐഫോണ്‍ 17 പ്രോ സീരിസിന് ഡ്യുവൽ കളര്‍ ടോണ്‍ ഉളള പിന്‍ഭാഗമുണ്ടെന്ന് ചില അവകാശവാദങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗുര്‍മന്‍ പറയുന്നു. ക്യാമറ ഇരിക്കുന്ന മേഖലയ്ക്കും താഴേക്കുള്ള അതേ നിറം തന്നെയായിരിക്കും എന്ന് ഗുര്‍മന്‍ പ്രവചിക്കുന്നു. വര്‍ഷാവര്‍ഷം ഐഫോണുകള്‍ക്ക് ചെറിയ മാറ്റങ്ങളാണ് ഇതുവരെ ആപ്പിള്‍ വരുത്തിയിരിക്കുന്നത്. അതു തന്നെ ഐഫോണ്‍ 17ന്റെ കാര്യത്തിലും പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നികുതി ഭാരം ഐഫോണ്‍ പ്രേമികളുടെ മേലും കെട്ടിവച്ചേക്കും. ഇന്ത്യയില്‍ ഇപ്പോള്‍ 79,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16 തുടക്ക വേരിയന്റിന്റെ വില 99,000 രൂപ ആയേക്കുമെന്നാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്.ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,97,000 രൂപ വരെ വില വന്നേക്കാം. ഇപ്പോള്‍ 59,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16ഇ മോഡലിന് 72,200 രൂപ വില പ്രതീക്ഷിക്കുന്നു. 

ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറില്‍ ഒപ്പിട്ടു

0
റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. 26 റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാല്‍-എം...

സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ

0
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...

WCL 2025;  ഇന്ത്യയെ യുവരാജ് നയിക്കും

0
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍  താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്  (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും.  മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...

ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

0
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...

ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും

0
ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്‌സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനമാണ്...